"നുണകളെ വക്രീകരിച്ച് ചരിത്രമാക്കുന്ന കാലത്ത് , മ്യൂസിയങ്ങൾ അതിനെതിരെ പോരാടാനുള്ള ഉപാധി ": പിണറായി വിജയൻ

"നുണകളെ വക്രീകരിച്ച്  ചരിത്രമാക്കുന്ന കാലത്ത് , മ്യൂസിയങ്ങൾ അതിനെതിരെ പോരാടാനുള്ള ഉപാധി ": പിണറായി വിജയൻ

കണ്ണൂർ : ഇപ്പോൾ അതിവേഗത, നുണകൾ പ്രചരിപ്പിക്കുന്നതിനാണെന്നും നുണകളെ വക്രീകരിച്ച്  ചരിത്രമാക്കുന്ന കാലത്ത് മ്യൂസിയങ്ങളെ വെറും പ്രദർശനശാലകളായല്ല,മറിച്ച് വരുംതലമുറയ്ക്ക്  യഥാർത്ഥ ചരിത്രത്തെ പകർന്നുകൊടുക്കാനും നുണകൾക്കെതിരെ പോരാടാനുള്ള ഉപാധിയായുമാണ് സർക്കാർ കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എകെജിയുടെ ജീവിതവും ആശയവും ഒരു കാലഘട്ടത്തിൻ്റെ ചരിത്രമാണെന്നും 'എകെജി സ്‌മൃതി മ്യൂസിയം'  നാടിന് സമർപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.വികസനത്തിന്റെ ഗുണഫലങ്ങള്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ എത്തണമെന്ന സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുന്നതെന്നും  ചരിത്രസ്മരണകളെ നെഞ്ചിലേറ്റിയും വികസന നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും നമുക്ക് ഒരുമിച്ച് മുന്നേറാമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു .

"പാവപ്പെട്ടവന്റെയും പണിയെടുക്കുന്നവന്റെയും ശബ്ദം പാര്‍ലമെന്റില്‍ പ്രതിധ്വനിപ്പിച്ച സമാനതകളില്ലാത്ത ജനനേതാവായിരുന്നു സഖാവ് എ.കെ.ജി. ഗുരുവായൂര്‍ സത്യഗ്രഹം മുതല്‍ മിച്ചഭൂമി സമരങ്ങള്‍ വരെ അദ്ദേഹം നയിച്ച ഐതിഹാസിക പോരാട്ടങ്ങള്‍ നാടിന്റെ വളര്‍ച്ചയ്ക്ക് കരുത്തേകി. ഒരു പാര്‍ലമെന്റ് അംഗം എങ്ങനെയായിരിക്കണമെന്ന് സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം കാണിച്ചുതന്നു. ജാതി-ജന്മിത്വ വാഴ്ചയ്‌ക്കെതിരെയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടിയും സഖാവ് നടത്തിയ സമരങ്ങള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് ചരിത്രത്തിലെ സുവര്‍ണ്ണാധ്യായങ്ങളാണ്." : മുഖ്യമന്ത്രി പറഞ്ഞു .

സംസ്ഥാന മ്യൂസിയം വകുപ്പിന് കീഴിൽ കണ്ണൂരിലെ  പെരളശ്ശേരിയിൽ മൂന്നരയേക്കർ സ്ഥലത്താണ്  'എ കെ ജി സ്മൃതി മൂസിയം' .എ കെ ജി ഉപയോഗിച്ച വസ്തുക്കൾ,അപൂർവ്വ ഫോട്ടോകളും, ചിത്രങ്ങളും, രേഖകൾ, ദൃശ്യങ്ങൾ തുടങ്ങിയവയ മൂസിയത്തിലുണ്ട്.ഓഗ്മെന്റഡ് റിയാലിറ്റി, ഓഗ്മെന്റഡ് വെർച്വൽ റിയാലിറ്റി തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഇവ  അവതരിപ്പിച്ചിരിക്കുന്നത്.10737 ചതുരശ്രയടി വിസ്‌തൃതിയിൽ രണ്ടുനില കെട്ടിടത്തിലാണ് ഏഴ് ഗാലറികൾ ഉൾപ്പെടുന്ന മ്യൂസിയം. 

എകെജി (എ.കെ .ഗോപാലൻ നമ്പ്യാർ )യുടെ സ്മരണാർത്ഥം മ്യുസിയം നിർമിക്കുമെന്ന് 2016 ൽ എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു .പിന്നീട് 2018-19ലെ  ബജറ്റിൽ ഇതിനായി 10 കോടി നീക്കിവെച്ചു.3.21ഏക്കർ സ്ഥലത്ത് നിർമ്മിച്ച മ്യുസിയത്തിൻ്റെ ആദ്യഘട്ടമാണ് പൂർത്തിയായിരിക്കുന്നത് .ഇതിന് ചെലവായത്ആറര കോടിയാണ്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു.മുൻ എം എൽ എ എംവി ജയരാജൻ,മുൻ രാജ്യസഭ എംപി കെ കെ രാഗേഷ്,എ കെ ജിയുടെ മകൾ ലൈല ,ജില്ലാ -പഞ്ചായത്ത് പ്രതിനിധികൾ മ്യുസിയം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

https://www.worldm.news/keralam/chief-minister-pinarayi--18698