അഖില്‍ മാരാര്‍ ട്വിന്‍റി 20 പാര്‍ട്ടിയിൽ : നിയമസഭാതെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥനാർത്ഥിയാകും

എറണാകുളം: ചലച്ചിത്ര സംവിധായകനും ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെയും സമൂഹമാധ്യമത്തിലൂടെയും മലയാളി പ്രേക്ഷകർക്ക് സുപരിചിതനുമായ അഖിൽ മാരാർ സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. ഇന്നു വൈകിട്ട് എറണാകുളത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളത്തില്‍ അഖില്‍ മാരാര്‍ തന്‍റെ ട്വിന്‍റി 20 പാര്‍ട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.ട്വന്‍റി 20 പാർട്ടിയുടെ ജനക്ഷേമകരമായ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണ് താൻ ഈ തീരുമാനമെടുത്തതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്‍റെ മനസ്സിലുള്ള അതേ വികസന ആശയങ്ങളാണ് ട്വന്‍റി20 പ്രാവർത്തികമാക്കുന്നതെന്നും, ജനങ്ങൾക്ക് നേരിട്ട് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യാൻ ഈ പ്രസ്ഥാനം മികച്ചൊരു വേദിയാണെന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.സാബു എം. ജേക്കബിന്‍റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്ന് വ്യക്തമാക്കിയ മാരാർ, വ്യക്തിപരമായ താല്പര്യങ്ങളേക്കാൾ നാടിന്‍റെ വികസനത്തിനാണ് താൻ മുൻഗണന നൽകുന്നതെന്നും കൂട്ടിച്ചേർത്തു.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഖിൽ മാരാർ ജനവിധി തേടുമെന്ന കാര്യം ഇതോടെ ഉറപ്പായിരിക്കുകയാണ്. ട്വന്‍റി20-യുമായുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം എൻഡിഎ മുന്നണിയുടെ ഭാഗമായിട്ടായിരിക്കും അദ്ദേഹം മത്സരരംഗത്തിറങ്ങുക.
രാജ്യം വികസനത്തിന്‍റെ പാതയിലൂടെ അതിവേഗം സഞ്ചരിക്കുമ്പോൾ കേരളം പല കാര്യങ്ങളിലും പിന്നോട്ട് പോവുകയാണെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റം ആവശ്യമാണെന്നും അഖിൽമാരാർ പറഞ്ഞു .അഖിൽ മാരാർ കൊട്ടാരക്കരയിൽ മത്സരിക്കുന്ന കാര്യത്തിൽ എൻഡിഎ നേതൃത്വം ഉടൻ ഔദ്യോഗിക പ്രഖ്യാപനം നടത്തും