ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് അഖിലേന്ത്യാ ഷിയ പേഴ്‌സണൽ ലോ ബോർഡ്

ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് അഖിലേന്ത്യാ ഷിയ പേഴ്‌സണൽ ലോ ബോർഡ്

ലഖ്‌നൗ: ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ അപലപിച്ച് അഖിലേന്ത്യാ ഷിയ പേഴ്‌സണൽ ലോ ബോർഡ്. ഇസ്ലാം ബാര ഇമാംബരയിൽ നടന്ന എഐഎസ്‌പിഎൽബിയുടെ വാർഷിക കൺവെൻഷൻ യോഗത്തിലാണ് ഹിന്ദുകൾക്കെതിരെയുള്ള അതിക്രമങ്ങളെ അപലപിച്ചത്.

"ബംഗ്ലാദേശിൽ ഹിന്ദുകൾക്കെതിരായ അതിക്രമങ്ങളെ യോഗം ശക്തമായി അപലപിച്ചു. നിരപരാധികളായ ആരെയും കൊല്ലുന്നത് ഇസ്ലാം കർശനമായി വിലക്കുന്നുവെന്നും മതത്തിൻ്റെ പേരിൽ അത്തരം മനുഷ്യത്വരഹിതമായ പ്രവർത്തികൾ ചെയ്യുന്നവർ അങ്ങനെ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു", എഐഎസ്‌പിഎൽബി ജനറൽ സെക്രട്ടറി മൗലാന യാസൂബ് അബ്ബാസ് മാധ്യമങ്ങളോട് പറഞ്ഞു.

അടുത്തിടെയാണ് ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിലെ ബലുകയിൽ ദൈവനിന്ദ ആരോപിച്ച് ഹിന്ദു മതത്തിൽപെട്ട ദിപു ചന്ദ്ര ദാസ് എന്നയാളെ ആൾക്കൂട്ടം തല്ലിക്കൊന്ന് മൃതദേഹം കത്തിച്ചത്. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 12 പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.