"എല്ലാ ദുരൂഹതകള്‍ക്കും അവസാനം വേണം, അന്വേഷണം നടക്കട്ടെ" :ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത്

തിരുവനനതപുരം: ശബരിമലയിലെ സ്വർണ വിവാദവുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകൾക്കും അവസാനം വേണമെന്നാണ് ബോർഡിൻ്റെ നിലപാടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്.
2024ൽ പാളികൾ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വിട്ടു നൽകിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികൾ കൈമാറരുത് എന്നത് തൻ്റെ നിർദേശമായിരുന്നുവെന്നും . അതിനുശേഷം കൊണ്ടുപോയതുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും എടുത്തിട്ടുള്ളത് ബോര്‍ഡ് ആണെന്നും പ്രശാന്ത് പറഞ്ഞു.ഇത്തവണ . ബോര്‍ഡ് കൃത്യമായി ആലോചിച്ചും മാനദണ്ഡങ്ങള്‍ പാലിച്ചുമാണ് കൊണ്ടുപോയത്. സത്യസന്ധവും സുതാര്യവുമായാണ് കാര്യങ്ങൾ നടത്തിയിട്ടുള്ളത്. ആരുടെയെങ്കിലും ഇഷ്ടപ്രകാരം പാളികൾ കൊടുക്കാൻ പാടില്ലെന്ന നിലപാടാണ് താൻ എടുത്തത്. ഇപ്പോഴത്തെ ബോർഡിനെ സംശയനിഴലിൽ ആക്കേണ്ട ആവശ്യമില്ല.
1998 മുതലുള്ള കാര്യങ്ങളെല്ലാം അന്വേഷിക്കട്ടെ. ശബരിമലയുമായി ബന്ധപ്പെട്ട് ചൂഷണങ്ങള്‍ നടക്കുന്നുവെന്ന് മനസിലായതുകൊണ്ടാണ് സ്പോണ്‍സര്‍ കോര്‍ഡിനേറ്ററേ മാറ്റുന്നത്. ശബരിമലയുടെ പേരില്‍ പണപ്പിരിവും ചൂഷണവും നടക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് എട്ട് മാസങ്ങള്‍ക്കു മുമ്പ് ഞങ്ങളുടെ പിആര്‍ഒയെ തന്നെ സ്പോണ്‍സര്‍ കോര്‍ഡിനേറ്റര്‍ ആക്കി മാറ്റിയത്. എന്തെങ്കിലും ക്രെഡിറ്റ് വന്നാല്‍ അത് ചില ഉദ്യോഗസ്ഥര്‍ക്ക്, എന്തെങ്കിലും കുഴപ്പം വന്നാല്‍ ബോര്‍ഡ് സംശയനിഴലില്‍.ഹൈക്കോടതിയില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമാണല്ലോ പുതിയ ടീം വന്നിരിക്കുന്നത്. ആ ടീം അന്വേഷിക്കട്ടെയെന്നും പത്മകുമാര്‍ പഞ്ഞു. സ്വര്‍ണാഭരണവും തിരുവാഭരണവുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങളുണ്ട്. അതെല്ലാം പെര്‍ഫെക്ടാണെന്ന് താന്‍ പറയില്ല. കാലപ്പഴക്കം ഉള്‍പ്പെടെ അതെല്ലാം നിര്‍ണയിക്കേണ്ടതും അന്വേഷിക്കേണ്ടതുമാണ്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ദുരൂഹതകള്‍ക്കും അവസാനം വേണമെന്നതാണ് ഈ ബോര്‍ഡിൻ്റെ നിലപാട്. അങ്ങനെ ഒരു നിലപാട് എടുത്തതുകൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ പുറത്തുവരുന്നത്.നഷ്ടപ്പെട്ട സ്വർണം എല്ലാം തിരിച്ചുപിടിക്കുക എന്നതാണ് ബോർഡിൻ്റെ നിലപാട്. ഭഗവാൻ്റെ ഒരുതരി പൊന്നു പോലും കട്ടുകൊണ്ടു പോകാൻ ഈ സർക്കാരോ ദേവസ്വം ബോർഡോ കൂട്ടുനിൽക്കില്ല. പ്രത്യേക അന്വേഷണസംഘം ഇതെല്ലാം അന്വേഷിക്കുന്നുണ്ട്. ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്ത് പ്രതിയാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. എന്നാൽ എല്ലാ വ്യാഖ്യാനങ്ങളും ശരിയല്ലെന്നും പി എസ് പ്രശാന്ത് കൂട്ടിച്ചേർത്തു. ആറാഴ്ച ക്ഷമിക്കൂ. സമാന്തര വാര്‍ത്തകളും അന്വേഷണവും നടത്തരുതെന്നും ഭക്തരെ പരിഭ്രാന്തിയിലാക്കരുതെന്നും പ്രശാന്ത് പറഞ്ഞു.
കേസിൽ പെൻഷൻ ആയവർക്കെതിരായ നടപടി പരിശോധിച്ച ശേഷം കൈക്കൊള്ളും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പെൻഷൻ അടക്കം തടഞ്ഞുകൊണ്ടുള്ള നടപടി ഉണ്ടാകും. ഈ മാസം 14ന് ദേവസ്വം ബോർഡ് യോഗത്തിൽ ഇത്തരം കാര്യങ്ങളിൽ തീരുമാനം ഉണ്ടാകും.സംഭവത്തിൽ മുരാരി ബാബു മാത്രമല്ല കുറ്റക്കാരൻ. നിലവിൽ സർവീസിൽ ഉള്ള രണ്ടുപേരാണ് പ്രതി പട്ടിയിൽ ഉള്ളതെന്നും പി എസ് പ്രശാന്ത് പറഞ്ഞു.