Keralam
വിതുരയിൽ മകൻ്റെ ചോറൂൺ ദിനത്തിൽ പിതാവിൻ്റെ ആത്മഹത്യ

തിരുവനന്തപുരം : വിതുരയിൽ മകൻ്റെ ചോറൂൺ ദിനത്തിൽ പിതാവിൻ്റെ ആത്മഹത്യ! വിതുര- പേരയത്തുപാറ സ്വദേശി അമൽ കൃഷ്ണൻ(35)നാണ് സാമ്പത്തിക ബാധ്യതകാരണം തൂങ്ങിമരിച്ചത് . അമൽ ,താൻ പാർട്ണറായ ടർഫിന് സമീപത്തെ പഴയ കെട്ടിടത്തിൽ തൂങ്ങിമരിക്കുമ്പോൾ സമീപത്തുള്ള ഗുരുമന്ദിരത്തിൽ മകൻ്റെ ചോറൂൺ നടക്കുകയായിരുന്നു.അമലിനെ കാണാത്തതിനെതുടർന്നുള്ള അന്വേഷണത്തിലാണ് കെട്ടിടത്തിൽ തൂങ്ങിയ നിലയിൽ ബന്ധുക്കൾ കണ്ടെത്തുന്നത്.ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. പേരയത്തുപാറയിൽ 'ലാംസിയ' എന്ന് പേരുള്ള ടർഫ് സുഹൃത്തുക്കൾക്കൊപ്പം നടത്തിവരികയായിരുന്നുഅമൽകൃഷ്ണൻ . ടര്‍ഫ് നടത്തുന്നതിലടക്കം അമലിന് ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നുവെന്നാണ് വിവരം.