ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം ചെയ്യും .

ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ അംബിക വാരസ്യാർ നൃത്തം ചെയ്യും .

മുംബൈ:  തമിഴ് നാട്ടിലെ  പ്രശസ്‌തമായ  ചിദംബരം മഹാശിവരാത്രി നൃത്തോത്സവത്തിൽ നൃത്തം അവതരിപ്പിക്കാനായി ഡോംബിവില്ലിയിലെ  നൃത്താധ്യാപിക അംബിക വാരസ്യാർക്ക് ക്ഷണം. ചിദംബരം ഭാരതാഞ്ജലി ട്രസ്റ്റ് ആണ് മഹാശിവരാത്രി നൃത്തോത്സവം സംഘടിപ്പിക്കുന്നത് .ഫെബ്രുവരി 13, 14, 15, 16 തിയ്യതികളിലാണ് പരിപാടി .4 ദിവസങ്ങളിലായി  ഗ്രൂപ്പ് ഇനങ്ങളിലും, സോളോ  ഇനങ്ങളിലുമായി  2200 ലധികം പ്രതിഭകൾ പങ്കെടുക്കുന്ന  ദക്ഷിണേന്ത്യയിലെ തന്നെ പ്രശസ്തമായ നൃത്തോത്സവമാണ് ചിദംബരം മഹാശിരാത്രി നൃത്തോത്സവം . ഫെബ്രുവരി 16 നാണു അംബിക വാരസ്യാർക്ക് സംഘാടകർ വേദി ഒരുക്കിയിരിക്കുന്നത് .പ്രശസ്‌ത നർത്തകി ശ്വേതാ വാരിയരുടെ അമ്മയും ഗുരുവുമാണ് അംബിക വാരസ്യാർ . ഡോംബിവ്‌ലി ഈസ്റ്റ് , പലവാ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന ട്രൂ ഇന്ത്യൻ ഭരതനാട്യം ഡാൻസ് അക്കാദമി ക്രീയേറ്റീവ് വിങ്ങ് ഡയറക്റ്റർ കൂടിയാണ് അംബിക വാരസ്യാർ