അനന്തുവിൻ്റെ ആത്മഹത്യ: മരണമൊഴിയായി ഷെഡ്യൂള്‍ ചെയ്‌ത വീഡിയോയിൽ ആര്‍എസ്‌എസ് പ്രവര്‍ത്തകൻ്റെ പേര്

തിരുവനന്തപുരം: ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കിയ സോഫ്റ്റ് വെയർ എഞ്ചിനീയറായ അനന്തുഅജിയുടെ വീഡിയോ പുറത്ത്. തൻ്റെ മരണമൊഴിയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ ഷെഡ്യൂള്‍ഡ് ചെയ്‌ത വീഡിയോയാണ് പുറത്തുവന്നത്. തന്നെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ വ്യക്തിയുട പേര് അടക്കം വീഡിയോയിൽ യുവാവ് വെളിപ്പെടുത്തുന്നുണ്ട്. യുവാവിന്‍റെ ഇൻസ്‌റ്റഗ്രാം പേജിൽ ഷെഡ്യൂൾ ചെയ്‌ത് വച്ച വീഡിയോയാണ് അപ്ലോഡ് ആയതെന്നാണ് നിഗമനം.ഇൻസ്‌റ്റഗ്രാമിൽ പോസ്‌റ്റ് ചെയ്‌ത മരണക്കുറിപ്പിൽ "എൻഎം: എന്ന പേരിൽ ഒരാളെപ്പറ്റി പ്രതിപാദിച്ചിരുന്നു.ആ പേരാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത് .തനിക്ക് പല സ്ഥലത്ത് നിന്നും അബ്യൂസ് നേരിടേണ്ടിവന്നിട്ടുണ്ട്. ആർഎസ്എസ് ക്യാമ്പുകളിലും മറ്റും നടക്കുന്നത് ആരും പുറത്ത് പറയാത്തതാണ്. അവർ കുട്ടികളെ സെക്‌ഷ്യുലി അബ്യൂസ് ചെയ്യുകയാണ്. എനിക്ക് അനുഭവമുണ്ട്. എന്നാൽ കൈയിൽ തെളിവില്ല. അബ്യൂസ് ചെയ്‌ത ആളുടെ പേര് എനിക്ക് അറിയാം.നിതീഷ് മുരളീധരൻ, എല്ലാവരുടെയും കണ്ണൻ ചേട്ടനാണ് തന്നെ തുടർച്ചയായി അബ്യൂസ് ചെയ്‌തത്" എന്ന് വീഡിയോയിൽ യുവാവ് അവസാനം വെളിപ്പെടുത്തുന്നുണ്ട്. ലൈഫ് ലോങ്ങ് സഫർ ചെയ്യുകയാണെന്നും ജീവിക്കാൻ മടുത്തുവെന്നും പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ബുധനാഴ്‌ചയാണ് യുവാവിനെ തമ്പാനൂരിലെ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആർഎസ്എസ് സംഘടനയിൽ നിന്ന് നിരവധി ആളുകൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും യുവാവ് കുറിപ്പിൽ ആരോപിച്ചിരുന്നു.ഇതിന് പിന്നാലെ എടുത്ത വീഡിയോയാണിപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്. ഇന്ന് താൻ എത്തിയിരിക്കുന്നത് തൻ്റെ മരണമൊഴിയായിട്ടാണ്. സെപ്‌റ്റംബർ 14ന് എടുത്തതാണിത്. 26 വയസ് ആണ് പ്രായമെന്നും ജോലിയെകുറിച്ചും മറ്റും പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. താൻ ഒരു ഒസിഡി പേഷ്യൻ്റാണ്. ഒന്നര വർഷമായി തെറാപ്പിയെടുക്കുന്നുണ്ട്. അതിൻ്റെ ബലത്തിലാണ് ജീവിക്കുന്നതെന്നും യുവാവ് വീഡിയോയിൽ പറയുന്നുണ്ട്.നിരന്തരമായ പീഡനത്തെ തുടർന്ന് ഒസിഡി രോഗിയായതെന്നും കഴിഞ്ഞ ആറ് മാസമായി മരുന്ന് കഴിക്കുന്നുണ്ടെന്നും യുവാവ് വീഡിയോയിൽ പറയുന്നത് കാണാം. "ആൻ്റി ഡിപ്രസൻ്റ്‌സ് അടക്കം മൊത്തം ഏഴു കൂട്ടം ഗുളികകളാണ് കഴിക്കുന്നത്. കുട്ടിക്കാലം മുതലെ വീടിന് അടുത്തുള്ള വ്യക്തി തന്നെ അബ്യൂസ് ചെയ്‌തിരുന്നു. ആ വ്യക്തി ഇപ്പോൾ വിവാഹം കഴിച്ച് സുഗമായി ജീവിക്കുകയാണ്.അവന് ഇപ്പോൾ ഒന്നും അറിയേണ്ട. മൂന്ന്, നാല് വയസു മുതൽ തന്നെ അബ്യൂസ് ചെയ്‌തിരുന്നു. എന്നാൽ അത് പുറത്ത് പറയാനും മറ്റും സാധിച്ചില്ല, അത് അബ്യൂസാണെന്ന് തിരിച്ചറിയാൻ സമയം എടുത്തുവെന്നും" യുവാവ് വീഡിയോയിൽ പറയുന്നത് കാണാം. "കഴിഞ്ഞ വർഷമാണ് അത് മനസിലായത്. അമ്മയും സഹോദരിയും കാരണമാണ് താൻ ഇത്രയും കാലം ജീവിച്ചിരുന്നത്.
കുട്ടിക്കാലത്ത് അനുഭവിച്ച ആവര്‍ത്തിച്ചുള്ള ലൈംഗികവും ശാരീരികവുമായ പീഡനങ്ങള്‍ മൂലമുണ്ടായ മാനസിക രോഗങ്ങള്‍ക്ക് സംഘടന ആണ് ഉത്തരവാദി. ആർഎസ്എസിനെ പോലെ ഇത്രയും വെറുപ്പുള്ള സംഘടനയില്ല, വർഷങ്ങളോളം പ്രവർത്തിച്ചതു കൊണ്ട് നന്നായി അറിയാം. തെളിവുകൾ ഇല്ലാത്തത് കൊണ്ട് എന്നെ ആരും വിശ്വസിക്കില്ലെന്ന് അറിയാം. എൻ്റെ ജീവിതമാണ് തെളിവായി നൽകുന്നത്. ലോകത്ത് ഒരു കുട്ടിക്കും എനിക്ക് സംഭവിച്ചത് പോലെ സംഭവിക്കരുത്" .എന്നൊക്കെയാണ് അനന്തു ഇൻസ്റ്റാഗ്രാം പേജിൽകുറിച്ചിരുന്നത്