തൊണ്ടിമുതൽ തിരിമറി: കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ

തൊണ്ടിമുതൽ തിരിമറി:  കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ

തിരുവനന്തപുരം :തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജു എംഎൽഎ കുറ്റക്കാരൻ. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. കുറ്റങ്ങൾ നിലനിൽക്കുന്നതാണെന്നും 3 വകുപ്പുകൾ ഒഴികെ ബാക്കി നിലനിൽക്കുമെന്നും കോടതി പറഞ്ഞു. 

 മയക്കുമരുന്നുമായി പിടിയിലായ വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസിലാണ് നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിപ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്നത് .കോടതി ജീവനക്കാരനായിരുന്ന കെ എസ് ജോസും അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജുവും യഥാക്രമം ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നര പതിറ്റാണ്ടിനു ശേഷമാണ് വിധി വരുന്നത്. 1990ലാണ് കേസിന് ആസ്പദമായ സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പിടിയിലായ വിദേശിയെ  തിരുവനന്തപുരം ജില്ലാ കോടതി പത്തുവർഷത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ചു. കേസിൽ ഹൈക്കോടതിയിൽ അപ്പീൽ എത്തുമ്പോഴാണ് തിരിമറികൾ നടന്നത്. വിദേശിയെ കേസിൽ നിന്ന് രക്ഷപ്പെടുത്താൻ അഭിഭാഷകൻ ആന്റണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്.

പിണറായി മന്ത്രിസഭയിലെ മുൻ  മന്ത്രിയും തിരുവനന്തപുരം സെൻട്രലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എംഎൽഎയുമാണ് ആന്റണി രാജു . 

https://www.worldm.news/latest-news/antony-raju-mla-accused-in--15503