Mumbai
അന്റോപ്ഹില്ലിൽ അയ്യപ്പ മണ്ഡലപൂജ ശനിയാഴ്ച്ച

മുംബൈ: അന്റോപ് ഹിൽ അയ്യപ്പ മിഷൻ (രെജി.)ആഭിമുഖ്യത്തിൽ അൻപത്തി നാലാമത് മണ്ഡലപൂജ മഹോത്സവം സി.ജി.എസ്സ്.കോളനിയിലെ സെക്ടർ എഴിലുള്ള സമാജ് സദൻ കമ്മ്യൂണിറ്റി (ഗൃഹ കല്യാൺ കേന്ദ്ര) ഹാളിൽ വെച്ച് ശനിയാഴ്ച്ച,ഡിസംബർ 13 ന് നടക്കും.
കാഞ്ഞാണി പഴങ്ങാപ്പാറമന മണികണ്ഠൻ നമ്പുതിരി മുഖ്യകാർമ്മികത്വത്തിൽപൂർവാധികം ഭംഗിയോടെ നടത്തപ്പെടുന്ന അയ്യപ്പ പൂജ രാവിലെ അഞ്ച് മണിക്ക് മഹാഗണപതി ഹോമത്തോടെ ആരംഭം കുറിക്കും. തുടർന്ന് ആവാഹനം.ഒൻപത് മണിമുതൽ വൈകിട്ട് അഞ്ച് മണിവരെ നാരായണീയ പാരായണം,ഉച്ചയ്ക്ക് ഒരുമണിക്ക് അന്നദാനം (ശാസ്താപ്രീതി),വൈകിട്ട് ആറ് മണിമുതൽ ഭജന തുടർന്ന് ദീപാരാധനയും ഹരിവരാസനം ആലപിച്ച് ചടങ്ങുകൾക്ക് സമാപനം.
എല്ലാ അയ്യപ്പഭക്തരേയുംമണ്ഡല പൂജയിലേയ്ക്ക് സ്വാഗതംചെയ്യുന്നതായി പ്രസിഡന്റ് ആർ.വി.വേണുഗോപാൽ 9821042212 അറിയിച്ചു.