പ്രശസ്‌ത ട്രാവൽ ഇൻഫ്ലുവൻസറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ് അന്തരിച്ചു.

പ്രശസ്‌ത ട്രാവൽ ഇൻഫ്ലുവൻസറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ് അന്തരിച്ചു.

ദുബായ്: ദുബായ്‌യിൽ സ്ഥിരതാമസമാക്കിയ പ്രശസ്‌ത ട്രാവൽ ഇൻഫ്ലുവൻസറും ഫോട്ടോഗ്രാഫറുമായ അനുനയ് സൂദ് (32 )അന്തരിച്ചു.അനുനയ് സൂദിൻ്റെ തന്നെ സോഷ്യൽ മീഡിയ ഹാൻഡിൽ കുടുംബം പങ്കുവച്ച പോസ്റ്റിലാണ് മരണ വാർത്ത സ്ഥിരീകരിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായ മരണ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് ആരാധകർ.വണ്‍ മില്ല്യണിലധികം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസറാണ് ഇന്ത്യക്കാരനായ അനുനയ് സൂദ്. ദീർഘകാലമായി ദുബായ്‌യിൽ സ്ഥിരതാമസമാക്കിയ താരം ജനിച്ചതും പഠനം പൂർത്തിയാക്കിയതും ഇന്ത്യയിലാണ്. ഇൻസ്റ്റാഗ്രാമിൽ തൻ്റെ യാത്രകൾ പങ്കുവച്ച് വലിയ ജനപ്രീതി നേടി വൈറലായ താരമാണ് ഇദ്ദേഹം.തൻ്റെ യാത്രകളിലൂടെ മുൻപ് വാർത്തകളിൽ നിറഞ്ഞ് നിന്നിട്ടുള്ളയാള്‍ കൂടിയാണ് അനുനയ് സൂദ്. ഫോർബ്‌സ് ഇന്ത്യയുടെ ടോപ്പ് 100 ഡിജിറ്റൽ താരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചതോടെയാണ് വാർത്തകളിലും അനുനയ്‌ ചർച്ചയായത്. അദ്ദേഹത്തിൻ്റെ മരണ കാരണം സംബന്ധിച്ച് ഇതുവരെ വാർത്തകളൊന്നും പുറത്ത് വന്നിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബം പങ്കുവച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയുള്ള വിയോഗ വാർത്തയുടെ വിവരങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.