അർജന്റീനിയൻ ഫുട്ബോൾ ഇതിഹാസം മെസ്സി ,നവംബറിൽ കേരളത്തിലേയ്ക്കില്ല
മുംബൈ: മെസ്സി ആരാധകർക്ക് കടുത്ത നിരാശ നൽകികൊണ്ടുള്ള ദുഃഖവാർത്ത ! ലിയോണൽ മെസിഉൾപ്പെടുന്ന അർജന്റീന ടീം നവംബറിൽ കേരളത്തിലേയ്ക്കില്ല. അങ്കോളയിൽ മാത്രമാണ് മത്സരം നടക്കുക എന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. നവംബറിൽ അർജന്റീന ഒരേയൊരു മത്സരം മാത്രമേ കളിക്കൂ എന്നും അങ്കോളയിലെ മത്സരത്തിനുശേഷം ടീം അർജന്റീനയിൽ തിരിച്ചെത്തുമെന്നും അസോസിയേഷൻ അറിയിച്ചു.നവംബർ 17ന് കേരളത്തിൽ മത്സരം നടക്കുമെന്ന് സ്പോൺസർമാരും സംസ്ഥാന സർക്കാരും മുമ്പ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ പ്രഖ്യാപനം ആ സാധ്യതയെ അനിശ്ചിതത്വത്തിലാക്കുന്നു. പലതവണ ദിവസവും മാസവും മാറ്റിയതിനുശേഷമായിരുന്നു നവംബർ 17ന് കേരളത്തിലെത്തുമെന്നും അതിനായി സ്റ്റേഡിയത്തെ ലോകോത്തര നിലവാരത്തിലേയ്ക്ക് മാറ്റുമെന്നുമുള്ള പ്രഖ്യാപനവുമുണ്ടായത് .സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള നിർമ്മാണപ്രവർത്തങ്ങൾ നടക്കുന്നതിനിടയിലാണ് പുതിയ വാർത്തവന്നിരിക്കുന്നത്.
നവംബറില്‍ ഒറ്റ മത്സരം മാത്രമാണ് അര്‍ജന്‍റീനക്ക് ഉള്ളത്. ഇത് നവംബര്‍ 14നാണെന്നും അസോസിയേഷന്‍ പറഞ്ഞു. നവംബറില്‍ അര്‍ജന്‍റീന ആദ്യമെത്തുക സ്‌പെയിനിലേക്കാവും. അവിടെ ടീമിന് പരിശീലനമുണ്ട്. അതിന് ശേഷം അംഗോള തലസ്ഥാനമായ ലുവാണ്ടിയില്‍ വച്ച് സൗഹൃദ മത്സരം നടക്കും. തുടര്‍ന്ന് സ്‌പെയിനിലേക്ക് തിരിച്ചെത്തുന്ന ടീം നവംബര്‍ 18 വരെ പരിശീലനം തുടരും.നവംബര്‍ 18 വരെയാണ് സൗഹൃദ മത്സരങ്ങള്‍ക്കായി ഫിഫയുടെ വിന്‍ഡോയുള്ളത്.
നവംബറില്‍ അര്‍ജന്‍റീനയും ഓസ്‌ട്രേലിയയും കൊച്ചിയില്‍ കളിക്കുമെന്നാണ് ടീമുകളെ കേരളത്തിലെത്തിക്കുമെന്ന് അവകാശപ്പെട്ട സ്‌പോണ്‍സര്‍ പറഞ്ഞിരുന്നത്.. എന്നാല്‍ ഓസ്‌ട്രേലിയ നവംബറില്‍ യുഎസിലേക്കാകും യാത്ര തിരിക്കുക. അവിടെ വെനസ്വേലക്കെതിരെ നവംബര്‍ 14നാണ് ഓസ്‌ട്രേലിയയുടെ ആദ്യ മത്സരം. രണ്ടാമത്തേത് 18ന് കൊളംബിയയ്‌ക്കെതിരെയും.അർജന്‍റീന കൊച്ചിയിൽ വന്ന് ഓസ്ട്രേലിയയുമായി സൗഹൃദ മത്സരം കളിക്കുമെന്നാണ് സംഘാടകർ പറയുന്നത്. എന്നാൽ ഇന്ത്യയിൽ ഇങ്ങനെയൊരു മത്സരത്തിനിറങ്ങുന്നതായി അർജന്‍റീനയുടെയോ ഓസ്ട്രേലിയയുടെയോ ഫുട്ബോൾ അസോസിയേഷനുകൾ സ്ഥിരീകരിച്ചിട്ടുമില്ല.മെസി തന്നെ വിശദീകരിക്കുന്ന യാത്രാ പദ്ധതിയിൽ ഉൾപ്പെടുന്നത് കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി എന്നീ നഗരങ്ങളാണ്. അതേസമയം, നാലാമതൊരു നഗരം കൂടി (“maybe one more city”) സന്ദർശിക്കാനുള്ള സാധ്യത പോസ്റ്റിൽ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇനിയും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത ഈ നഗരത്തിലാണ് ഇപ്പോൾ കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ പ്രതീക്ഷ.
2011ന് ശേഷം ആദ്യമായി ഇന്ത്യയിലെത്തുന്ന അര്‍ജന്‍റീന ടീമിനെ വരവേല്‍ക്കാന്‍ കൊച്ചി കലൂര്‍ സ്റ്റേഡിയമാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികള്‍ കൊച്ചി സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തുകയും ചെയ്‌തിരുന്നു. കേരളത്തിലെത്തുന്ന ടീമിന്‍റെ വിവരങ്ങള്‍ സ്‌പോണ്‍സര്‍ കഴിഞ്ഞ ദിവസവും പങ്കിട്ടിരുന്നു. അതിന് പിന്നാലെയാണ് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍റെ നവംബറിലെ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത് വന്നത്.

