Mumbai
ആശ സേവികമാരുടെ ദീപാവലി സ്നേഹ സംഗമം സംഘടിപ്പിക്കുന്നു

വസായ് : പ്രതീക്ഷ ഫൗണ്ടേഷനും ഭാരതീയ ജനതാ പാർട്ടി മഹാരാഷ്ട്ര കേരള ഘടകവും സംയുക്തമായി വസായിയിലെ അഞ്ഞൂറോളം വരുന്ന ആശാ സേവികമാരെ പങ്കെടുപ്പിച്ചു കൊണ്ട് സ്നേഹ സംഗമം സംഘടിപ്പിക്കുന്നു. വിശാൽ നഗർ സമാജ് മന്ദിറിൽ നടക്കുന്ന പരിപാടിയിൽ ആശാ സേവികമാർക്ക് സാരിയും ദീപാവലി സമ്മാനങ്ങളും വിതരണം ചെയ്യും. ചടങ്ങിൽ സ്ഥലം എം എൽ എ സ്നേഹദുബെ പണ്ഡിറ്റ് പാൽഘർ എം പി ഡോ: ഹേമന്ത് വിഷ്ണു സവ് ര, ട്രേഡുയൂണിയൻ നേതാവ് അഭിജിത് റാണെ എന്നിവർ പങ്കെടുക്കുമെന്ന് പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാനും ബി ജെ പി മഹാരാഷ്ട്ര കേരള വിഭാഗം കൺവീനറുമായ ഉത്തം കുമാർ അറിയിച്ചു.