ഏറ്റുമാനൂരിൽ ആതിര ഡി നായര്‍എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

കോട്ടയം: ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്‍റി20 പാര്‍ട്ടി പ്രഖ്യാപിച്ചു.25 വയസ് പ്രായമുള്ള ആതിര എന്‍ഡിഎ സഖ്യത്തിന്‍റെ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെന്ന് ട്വന്‍റി20 പാര്‍ട്ടി പ്രസിഡന്‍റ് സാബു എം. ജേക്കബ് പറഞ്ഞു.
കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തരബിരുദം ഉള്ള ആതിര സംരംഭകയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമാണ്. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടര വര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അദ്ധ്യാപികയുമാരുന്നു.ട്വൻ്റി ട്വൻ്റി പ്രതിനിധിയായി മത്സരരംഗത്തിറങ്ങിയ നടി വീണ നായർക്ക് വോട്ടർപട്ടികയിൽ പേരില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആതിര മത്സരരംഗത്തേക്ക് എത്തിയിരിരിക്കുന്നത്. കഴിഞ്ഞ ദിവസം മണ്ഡലത്തിൽ നിശ്ചയിച്ചിരുന്ന വാഹന പ്രചാരണ റാലിക്കിടെയാണ് താരം സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയത്.ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കാനിരിക്കെയാണ് വോട്ടർപട്ടികയിൽ വീണ നായരുടെ പേരില്ലെന്ന വിവരം പുറത്തുവന്നത്. ചങ്ങനാശേരി മണ്ഡലത്തിൽ തനിക്ക് വോട്ടുണ്ടെന്നും മുൻപ് അവിടെ വോട്ട് ചെയ്‌തിട്ടുണ്ടെന്നുമാണ് വീണ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ പേര് കണ്ടെത്താനായില്ല. ഇതോടെ സാങ്കേതിക തടസങ്ങൾ ഒഴിവാക്കാൻ സ്ഥാനാർഥിയെ മാറ്റാൻ ട്വൻ്റി ട്വൻ്റി നേതൃത്വം തീരുമാനിക്കുകയായിരുന്നു.മന്ത്രി വി എൻ വാസവൻ്റെ മണ്ഡലമായ ഏറ്റുമാനൂർ കഴിഞ്ഞ മൂന്ന് ടേമുകളായി എൽഡിഎഫിൻ്റെ കൈകളിലാണ്. സുരേഷ് കുറുപ്പ് രണ്ട് തവണ വിജയിച്ച മണ്ഡലം വാസവനിലൂടെ നിലനിർത്താനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.
https://www.worldm.news/keralam/twenty20-candidate-actress--22748