കേരളം 'കർത്തവ്യപഥ് ലേക്ക് : 2026ലെ റിപ്പബ്ലിക് ദിന പരേഡിൽ ‘ആത്മനിർഭർ കേരളം’ കാണാം

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ റിപ്പബ്ലിക് ദിന ആഘോഷങ്ങളിൽ പങ്കെടുക്കാതിരുന്ന വർഷങ്ങളുടെ പരമ്പരയ്ക്ക് വിരാമമിട്ട്, 2026-ൽ കർവ്യപഥ് ൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഇത്തവണ കേരളം പങ്കെടുക്കും. 2019, 2020, 2022, 2024, 2025 വർഷങ്ങളിലെ റിപ്പബ്ലിക് ദിനാഘോഷ മത്സരങ്ങളിൽ നിന്ന് കേരളം ഒഴിവാക്കപ്പെട്ടിരുന്നു. ജനുവരി 26-ന് പരേഡിൽ കേരളം 'ഡിജിറ്റൽ കേരളവും വാട്ടർ മെട്രോയും' എന്ന ആശയം പ്രമേയമാക്കിയുള്ള ‘ആത്മനിർഭർ കേരളം’ ടാബ്ലോ അവതരിപ്പിക്കും.. അന്താരാഷ്‌ട്ര തലത്തിൽ കൊച്ചി വാട്ടർ മെട്രോ നേടിയ അംഗീകാരവും രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന സംസ്ഥാനമായി കേരളം മാറിയതുമാണ് ഇവ തെരഞ്ഞെടുക്കാൻ കാരണമായത്.
കേരളത്തിൻ്റെ നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം തെരഞ്ഞെടുത്തത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിങ്ങിലൂടെയാണ് കേരളത്തെ തെരഞ്ഞെടുത്തത്.'സ്വതന്ത്രത കാ മന്ത്ര- വന്ദേ മാതരം, സമൃദ്ധി കാ മന്ത്ര- ആത്മ നിർഭർ ഭാരത്' എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തെ ആസ്‌പദമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിൻ്റെ നിർദ്ദേശം. 'സമൃദ്ധി കാ മന്ത്ര ആത്മ നിർഭർ ഭാരത്' എന്ന ആശയത്തിലാണ് കേരളം ടാബ്ലോ അവതരിപ്പിക്കുകയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
PHOTO: 2023-ൽ കേരളം അവതരിപ്പിച്ച ടാബ്ളോ