പെരളശ്ശേരിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതിക്ക് നേരെ ആക്രമണം

പെരളശ്ശേരിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച യുവതിക്ക്  നേരെ ആക്രമണം

 കണ്ണൂർ : പെരളശ്ശേരി ടൗണിൽ 13-ാം വാർഡ് മുണ്ടലൂരിൽ കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ റീജയേയും ഭർത്താവിനേയും സി പി എം പ്രവർത്തകർ  വീട്ടിൽ കയറി അക്രമിച്ചതായി പരാതി.

പെരളശ്ശേരി പഞ്ചായത്തിലെ ആശ വർക്കറും ചക്കരക്കൽ മണ്ഡലം മഹിളാ മോർച്ച പ്രസിഡണ്ട് കൂടിയായ റീജ പെരളശ്ശേരിയിൽ മത്സരിച്ച് രണ്ടാം സ്ഥാനത്ത് എത്തിയതിന്റെ വിരോധത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗം കെ മഹേഷ് മാഷിൻ്റെ നേതൃത്വത്തിൽ ബ്രാഞ്ച് സെക്രട്ടറി എൻ കെ ബിജു, ലജീഷ് ചാത്തോത്ത്, സുനിൽ കുമാർ കെ സി പൂങ്കാവിൽ, പി കെ ശശി, മങ്കിയാവിൽ സജീവൻ, ശ്രീനന്ദ് തുടങ്ങി കണ്ടാലറിയുന്ന ഇരുപതോളംപേർ ചേർന്ന് ആക്രമിച്ചതായാണ്   സാരമായി പരിക്കേറ്റ  തലശ്ശേരി ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ച റീജ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്.   ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി, ബിജെപി സംസ്ഥാന സമിതി അംഗം എൻ ഹരിദാസ്, ചക്കരകൽ മണ്ഡലം പ്രസിഡണ്ട് വിപിൻ ഐവർകുളം, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് ലിജേഷ് കെ തുടങ്ങിയവർ ആശുപത്രി  സന്ദർശിച്ചു.