"സിനിമയിലൂടെ കേരളത്തെ ഭീകരരുടെ നാടായി ചിത്രീകരിക്കാനുള്ള ശ്രമo":'ദ കേരള സ്റ്റോറി'ക്കെതിരെ ശശി തരൂർ എംപി
തിരുവനന്തപുരം :'ദ കേരള സ്റ്റോറി' ക്കെതിരെ ശശി തരൂർ. സമൂഹത്തിൽ വിദ്വേഷം പടർത്തുന്ന തികച്ചും അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് സിനിമയിലൂടെ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹംപറഞ്ഞു.
വസ്തുതകൾക്ക് നിരക്കാത്ത ഉള്ളടക്കം സിനിമയുടെ പ്രമേയവും അതിൽ ഉന്നയിക്കുന്ന കണക്കുകളും യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത പച്ചക്കള്ളമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരക്കണക്കിന് പെൺകുട്ടികളെ മതം മാറ്റി ഭീകരപ്രവർത്തനത്തിനായി വിദേശത്തേക്ക് കടത്തിക്കൊണ്ടുപോയി എന്ന തരത്തിലുള്ള ചലച്ചിത്ര പ്രവർത്തകരുടെ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.കേരളത്തെയും രാജ്യത്തെയും മോശമായി ചിത്രീകരിക്കുകയെന്ന ബോധപൂർവമായ ലക്ഷ്യമാണ് ഈ സിനിമയ്ക്ക് പിന്നിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ലഭ്യമായ ഔദ്യോഗിക വിവരങ്ങൾ പ്രകാരം കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ ഇത്തരത്തിലുള്ള മുപ്പതോളം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേവലം മുപ്പത് പേർക്ക് സംഭവിച്ച കാര്യങ്ങളെ മുപ്പത്തിരണ്ടായിരം പേരുടേതായി പർവതീകരിച്ച് കാണിച്ച് കേരളത്തെ ഭീകരരുടെ നാടായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് സിനിമയിലൂടെ നടക്കുന്നതെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.കേരളത്തെ അപമാനിക്കാനുള്ള അജണ്ട നൂറ്റിനാല്പത് കോടിയിലധികം ജനങ്ങളുള്ള ഈ വലിയ രാജ്യത്ത് എവിടെയെങ്കിലും ചുരുക്കം ചില വ്യക്തികൾക്ക് സംഭവിച്ച ഒറ്റപ്പെട്ട സംഭവങ്ങളെ ചൂണ്ടിക്കാട്ടി ഒരു സംസ്ഥാനത്തെ മുഴുവൻ അടച്ചാക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതേതര സംസ്ഥാനമായ കേരളത്തിൻ്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുക എന്ന ഗൂഢലക്ഷ്യമാണ് ഇത്തരം അജണ്ടകൾക്ക് പിന്നിലുള്ളത്. എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും പരസ്പര സ്നേഹത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന നാടാണ് കേരളം. ഈ മതസൗഹാർദം തകർക്കാനും ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനും മാത്രമേ ഇത്തരം വിദ്വേഷ പ്രചാരണങ്ങൾ ഉപകരിക്കൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു.
https://www.worldm.news/keralam/the-kerala-story-2-if--19789