ധർമ്മടത്തെ യുഡിഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിന് നേരെ കയ്യേറ്റ ശ്രമം

ധർമ്മടത്തെ യുഡിഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിന് നേരെ കയ്യേറ്റ ശ്രമം

കണ്ണൂർ : ധർമ്മടം യു ഡി എഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചതായി ആരോപണം .ഇന്ന്  അഞ്ചരക്കണ്ടി മുഴപ്പാല കൈതപ്രത്ത് പ്രസംഗത്തിനിടെയാണ് സംഭവം.സി പി എം പ്രവർത്തകനായ  ലിജു എന്ന ആൾ ബൈക്കിൽ എത്തി ആക്രോശിക്കുകയായിരുന്നു. കൂടെ മറ്റ് സിപിഎം കാരും ചേർന്ന് സ്ഥാനാർഥിയുടെ നേരെ കയർത്തു.യുഡിഎഫ് ജാഥ ഇവിടെ അനുവദിക്കില്ലെന്ന് പറഞ്ഞു ലിജു അബ്ദുൾ റഷീദിനെ പിടിച്ച് തള്ളി. സന്ദർഭോചിതമായി പ്രവർത്തകർ പിടിച്ചു മാറ്റുമ്പോഴും ഇയാൾ ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി യുഡിഎഫ് പ്രവർത്തകർ പറയുന്നു .പര്യടനത്തിൽ ഉണ്ടായിരുന്ന സ്ത്രീകളെയും അധിക്ഷേപിച്ചു.  രാത്രി 9.45 ഓടെയാണ് കയ്യേറ്റ ശ്രമവും കൊലവിളിയുൾപ്പെടെയുള്ള ഭീഷണി ഉണ്ടായത്.സംഭവ സ്ഥലത്ത് വച്ച് പരാതി നൽകിയിട്ടും അവിടെ എത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തില്ല. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് സ്ഥാനാർഥി ഉൾപ്പെടെ നേതാക്കളും പ്രവർത്തകരും പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.അറസ്റ്റ് ചെയ്താൽ മാത്രമേ ഉപരോധം അവസാനിപ്പിക്കൂ എന്നാണ് നേതാക്കൾ പറയുന്നത് .