'നോർക്ക' യുടെ വിവിധ പദ്ധതികളെ ക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പ് നടന്നു.

മുംബൈ:  ഉല്ലാസ് നഗറിലെ  മലയാളി സംഘടനകൾ സംയുക്തമായി നോർക്കയുടെ 'നോർക്കകെയർ ഇൻഷുറൻസ്' ഉൾപ്പടെ വിവിധ ക്ഷേമ    പദ്ധതികൾ പ്രവാസി കേരളീയരിലേയ്ക്ക് എത്തിക്കുന്നതിനുള്ള  ബോധവൽക്കരണ  ക്യാമ്പ് സംഘടിപ്പിച്ചു. ഉല്ലാസ് നഗർ നാലിലെ കൈരളി ഹാളിൽ വെച്ചുനടന്ന ക്യാമ്പ് ശ്രീഅയ്യപ്പ പൂജാ സമിതി പ്രസിഡന്റ് കൃഷ്ണൻകുട്ടി നിയരുടെ അദ്ധ്യക്ഷതയിൽ  *മുംബൈയിലെ ജീവകാരുണ്യ സംഘടനയായ  'കേർ ഫോർ മുംബൈ 'പ്രസിഡന്റ് എൻകെ നവാസ് ഉദ്ഘാടനം ചെയ്തു.  ക്യാമ്പ് നയിച്ച  നോർക്ക മുംബൈ റീജിയൺ ഓഫീസർ എസ് .റഫീഖ്  നോർക്കയുടെ  വിവിധയിനം പ്രവാസിക്ഷേമ പദ്ധതികളെക്കുറിച്ച് വിശദീകരണം നടത്തി. പരിപാടിയിൽ പങ്കെടുത്തവരുടെ  സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. 

50 നിർദ്ധനകുടുംബങ്ങൾക്ക്  സൗജന്യമായി 'കേർ ഫോർ മുംബൈ ' നോർക്ക കെയർ ഇൻഷുറൻസ് എടുത്ത് കൊടുക്കുന്നതിൽ ഉല്ലാസ്നഗറിൽ നിന്നുമുള്ളവർക്കുള്ള പോളിസിസർട്ടിഫിക്കറ്റും  ചടങ്ങിൽവെച്ച് വിതരണം ചെയ്തു.

ഉല്ലാസ് ആർട്ട്സ്&വെൽഫെയർ അസ്സോസിയേഷൻ, ഉല്ലാസ്നഗർ മലയാളിസമാജം,മാനേരഗാവ് സോഷ്യൽ സർവ്വീസ് സൊസൈറ്റി,ശ്രീ അയ്യപ്പപൂജാസമിതി ,4,ശ്രീ നാരായണമന്ദിരസമിതി ശാഖ  ,നായർ സർവ്വീസ് സൊസൈറ്റി ഉല്ലാസ്നഗർ,ശ്രീമുത്തപ്പൻ സേവ സമാജ് ,എജ്യുക്കേഷൻ സൊസൈറ്റി,മലയാള ഭാഷാപ്രചാരണസംഘം,കേരള സാംസ്കാരിക വേദിഎന്നീസംഘടനകളെ ഏകോപിപ്പിച്ചുകൊണ്ട് പി.കെ.ലാലി ക്യാമ്പിന് നേതൃത്വം നൽകി.