Mumbai
ശ്രീഅയ്യപ്പ സേവാ സൻസ്ഥയുടെ നാലാമത് അയ്യപ്പപൂജാമഹോത്സവം

മുംബൈ: ലോധ (ഡോംബിവ്‌ലി ഈസ്റ്റ് )പലാവ ശ്രീഅയ്യപ്പ സേവാ സൻസ്ഥയുടെ നാലാമത് അയ്യപ്പപൂജാമഹോത്സവം ഡിസംബർ 13 ന് പലാവ ഫേസ് 2 ലുള്ള ലേക്ഷോർ ഗ്രീൻസിൽ(ഗേറ്റ് നമ്പർ 2) വെച്ചുനടക്കും.
രാവിലെ അഞ്ചരമുതൽ ഏഴുമണിവരെ നടക്കുന്ന ഗണപതിഹോമത്തോടെ പൂജകൾ ആരംഭിക്കും.7 മണിമുതൽ ലളിതാസഹസ്രനാമം ,ചെണ്ടമേളവും വെടിക്കെട്ടുംസഹിതമുള്ള പ്രതിഷ്ഠാപൂജ ,ലക്ഷാർച്ചന ,ഭജൻ ,ഉച്ചപൂജ തുടർന്ന് 12.45 മുതൽ അന്നദാനം എന്നിവയുണ്ടായിരിക്കും.
വൈകുന്നേരം 5 മണിക്ക് ചെണ്ട -ശിങ്കാരിമേളങ്ങളോടുകൂടിയുള്ള 'താലപ്പൊലി എഴുന്നള്ളത്ത് 'നടക്കും.രാത്രി 9 മണിക്ക് നടക്കുന്ന ദീപാരാധന ,ഹരിവരാസനം ,വെടിക്കെട്ട് എന്നിവയോടുകൂടി ഈ വർഷത്തെ പൂജാപരിപാടികൾ അവസാനിക്കും.അയ്യപ്പ ഭക്തർക്ക് പൂജകളും വഴിപാടുകളും നേരുന്നതിനുമുള്ള സൗകര്യവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.