കണ്ണൂരിൽ കുഞ്ഞിനെ കിണറിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം

കണ്ണൂർ :കുറുമാത്തൂർ പൊക്കുണ്ടിൽ ജാബിർ – മുബഷിറ ദമ്പതികളുടെ മകൻ ഹാഷിമിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ട്വിസ്റ്റ് . കുളിപ്പിക്കുന്നതിനിടയിൽ കുട്ടി അബദ്ധത്തിൽ കൈയിൽ നിന്നും വീണതാണ് എന്നായിരുന്നു കുട്ടിയുടെ അമ്മ ഇന്നലെ പറഞ്ഞനിരുന്നത്. എന്നാൽ ഇന്നത്തെ ചോദ്യം ചെയ്യലിൽ കുട്ടിയെ കിണറിലേക്കെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് മുബഷിറ പോലീസിനോട് സമ്മതിച്ചു. എന്തിനാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. പോലീസ് ചോദ്യം ചെയ്യൽ തുടരുകയാണ്.
ഇന്നലെ രാവിലെ 9.40-ഓടെയാണ് സംഭവം നടന്നത്. കുളിപ്പിച്ച ശേഷം കുഞ്ഞിനെ കുളിമുറിയിലെ കല്ലിന് മുകളിൽ കിടത്തിയിരുന്നു എന്നും, അവിടെ നിന്ന് കുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു എന്നുമാണ് മാതാവ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.മാതാവ് വിവരം അറിയിച്ചതിനെ തുടർന്ന് സമീപവാസികൾ ചേർന്ന് കുഞ്ഞിനെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. ഉടൻ തന്നെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരണപ്പെട്ടു. ഇന്നലെ വനിതാ പൊലീസ് ചോദ്യം ചെയ്യപ്പോഴും അബദ്ധത്തിൽ കുഞ്ഞു കൈയിൽ നിന്ന് വീണ് മരണപ്പെട്ടതാണ് എന്നാണ് മുബഷിറ പറഞ്ഞിരുന്നത്.