ബാങ്ക് വായ്‌പ തട്ടിപ്പ് കേസ്; റിലയൻസ് എഡിഎ ഗ്രൂപ്പിലെ മുൻ സിഎഫ്ഒയെ സിബിഐ അറസ്റ്റ് ചെയ്തു

ബാങ്ക് വായ്‌പ തട്ടിപ്പ് കേസ്; റിലയൻസ് എഡിഎ ഗ്രൂപ്പിലെ മുൻ സിഎഫ്ഒയെ  സിബിഐ അറസ്റ്റ് ചെയ്തു

മുംബൈ : റിലയൻസ് ഗ്രൂപ്പിൻ്റെ മുൻ ചീഫ് ഫിനാൻഷ്യൽ ഓഫിസറെ സിബിഐ അറസ്‌റ്റ് ചെയ്‌തു. റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തനിടയിലാണ് അമിത് ബാപ്‌നയെ അറസ്‌റ്റ് ചെയ്‌തത്.2014 ഓഗസ്റ്റ് മുതൽ 2019 ഡിസംബർ വരെ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിൻ്റെ സിഎഫ്ഒ ആയി സേവനമനുഷ്ഠിച്ച വ്യക്തിയാണ് അമിത് ബാപ്‌ന. കമ്പനിയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി. എന്നാൽ റിലയൻസിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നു. നിയമങ്ങൾ ലംഘിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, ഇടനില കമ്പനികൾക്ക് വായ്പകൾ അംഗീകരിക്കുകയും സൗകര്യമൊരുക്കുകയും ചെയ്‌തതായി ഫെഡറൽ ഏജൻസി ആരോപിച്ചു.

അതേസമയം, വിഷയത്തിൽ ഇതുവരെയും കമ്പനി പ്രതികരിച്ചിട്ടില്ല. രണ്ട് മാസള്ളൾക്ക് മുമ്പ് 2015-2017 കാലയളവിൽ സേവനമനുഷ്ഠിച്ച കമ്പനിയുടെ അന്നത്തെ സിഇഒ, സിഎഫ്ഒ, ഡയറക്ടർമാർ എന്നിവരുടെ വീട്ടിൽ ഇഡി റെയ്‌ഡ് നടത്തിയിരുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിനെതിരെ വിവിധ പരാതികൾ ഉയർന്നിതിന് പിന്നാലെയാണ് നടപടി. റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് കടമെടുത്ത ഫണ്ടുകൾ ഇടനിലക്കാർ വഴി വിവിധ റിലയൻസ് എഡിഎ ഗ്രൂപ്പ് കമ്പനികളിലേക്ക് വഴിതിരിച്ചുവിട്ടുവെന്നാണ് ആരോപണം.റിലയൻസ് എ‌ഡി‌എ ഗ്രൂപ്പ് കമ്പനികളിലേക്ക്, റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, റിലയൻസ് പവർ ലിമിറ്റഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ഇത് ബാങ്കുകൾക്ക് നഷ്‌ടം സംഭവിച്ചു. കേസുകളിലെ കണക്ക് കണക്കനുസരിച്ച് ഏകദേശം 27,337 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ഇഡി അന്വേഷിക്കുന്ന ഒരു കേസിൽ ബാപ്‌ന ഇതിനകം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. പിന്നാലെ മുംബൈയിലെ സിബിഐ പ്രത്യേക കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു.എന്നാൽ ഇന്നാണ് അദ്ദേഹത്തെ അറസ്‌റ്റ് ചെയ്യുന്നത്. ബാപ്‌നയെ പ്രത്യേക കോടതി നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി വക്താവ് കൂട്ടിച്ചേർത്തു. നിരവധി പൊതുമേഖലാ ബാങ്കുകളും എൽഐസിയും നൽകിയ പരാതികളിൽ സിബിഐ ഇതിനകം ഏഴ് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് വക്താവ് പറഞ്ഞു. മെയ് 29 നാണ് ആർകോം കേസിൽ കമ്പനി ഉൾപ്പെടെ 16 പ്രതികൾ, ആർകോമിൻ്റെ അഞ്ച് മുതിർന്ന എക്സിക്യൂട്ടീവുകൾ, 10 ബാങ്ക് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചത്. അതേസമയം അമിത് ബാപ്‌നയെ അടക്കം റിലയൻസ് എഡിഎ ഗ്രൂപ്പ് കേസുകളിൽ ഇതുവരെ ആറ് പ്രതികളെയാണ് അറസ്‌റ്റ് ചെയ്‌തതെന്ന് റിപ്പോർട്ടിൽ പറയുന്നു.