ദിലീപ് നായകനാകുന്ന 'ഭ ഭ ബ' ഡിസംമ്പർ 18ന് റിലീസാകുമെന്ന് മോഹൻലാൽ

ദിലീപ് നായകനാകുന്ന 'ഭ ഭ ബ' ഡിസംമ്പർ 18ന് റിലീസാകുമെന്ന് മോഹൻലാൽ

ദിലീപിനെ നായകനാക്കി ശ്രീ ഗോകുലം മൂവിസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 'ഭ ഭ ബ'യുടെ  ട്രെയിലര്‍ പുറത്ത്. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 18 ന് ചിത്രം ആഗോള തലത്തില്‍ തിയേറ്ററുകളില്‍ എത്തും. മാസ് കോമഡി ആക്ഷനായിട്ടാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. തിയേറ്റര്‍ ഇളക്കി മറിക്കാന്‍ മലയാളത്തിന്‍റെ സുപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഈ ചിത്രത്തില്‍ അഥിതി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ രസിപ്പിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. പേരിലെ വ്യത്യസ്‌തത കൊണ്ട് പ്രേക്ഷകർക്കിടയിൽ സംസാര വിഷയമായ ചിത്രമാണ് 'ഭ ഭ ബ'.മോഹന്‍ലാലിന്‍റെ മാസ് എന്‍ട്രിയും തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമൊക്കെ പ്രേക്ഷകരെ ത്രസിപ്പിക്കുമെന്ന ഉറപ്പ് തന്നെയാണ് ട്രെയിലര്‍ നല്‍കുന്ന ഉറപ്പ്. നേരത്തെ പുറത്തിറങ്ങിയ ടീസറും ട്രെയിലറുമൊക്കെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. ട്രെയിലറും കൂടി പുറത്തിറങ്ങിയപ്പോള്‍ ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷയും വാനോളമാണ്. മോഹന്‍ലാലും ദിലീപും ഒന്നിച്ച് എത്തുന്നതോടെ ഈ ക്രിസ്‌മസിന് തിയേറ്റര്‍ പൂരപ്പറമ്പാകുമെന്ന് തന്നെയാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.വേള്‍ഡ് ഓഫ് മാഡ്നെസ് എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം അവതരിപ്പിക്കുന്നത്. വളരെ സ്റ്റൈലിഷായി വിന്‍റേജ് ലുക്കിലാണ് മോഹന്‍ലാലും ദിലീപ് എത്തുന്നത്. ഭയം ഭക്തി ബഹുമാനം എന്നതിന്‍റെ ചുരുക്കപ്പേരാണ് 'ഭ ഭ ബ' .നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറും പോസ്റ്ററുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഫാഹിം സഫര്‍, നൂറിന്‍ ഷെരീഫ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.സിദ്ധാര്‍ഥ് ഭരതന്‍, ബൈജു സന്തോഷ്, ബാലു വര്‍ഗീസ്, സലിം കുമാര്‍, അശോകന്‍, ദേവന്‍, ബിജു പപ്പന്‍, ജി സുരേഷ് കുമാര്‍ , നോബി, വിജയ് മേനോന്‍, റിയാസ് ഖാന്‍, സെന്തില്‍ കൃഷ്‌ണ, റെഡിന്‍ കിങ്സ്ലി, ഷമീര്‍ ഖാന്‍, ഷിന്‍സ്, ശരണ്യ പൊന്‍വണ്ണന്‍, നൂറിന്‍ ഷെരീഫ്, ധനശ്രീ, ലങ്കാ ലക്ഷ്മി, കൊറിയോ ഗ്രാഫര്‍ സാന്‍റി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വമ്പന്‍ മുതല്‍ മുടക്കില്‍ ഒരുക്കിയ ഈ ചിത്രം കോയമ്പത്തൂര്‍,പാലക്കാട്, പൊള്ളാച്ചി,കൊച്ചി എന്നീവിടങ്ങളിലാണ് ചിത്രീകരിച്ചത്.