ഓല, ഊബർ ടാക്‌സി സർവീസുകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സിവരുന്നു

ഓല, ഊബർ ടാക്‌സി സർവീസുകൾക്ക് വെല്ലുവിളിയായി ഭാരത് ടാക്സിവരുന്നു

ന്യൂഡൽഹി: ഓൺലൈൻ ടാക്‌സി വിപണിയിൽ പുതിയ മത്സരത്തിന് കളമൊരുക്കികൊണ്ട് ഇന്ത്യയിലെ ആദ്യത്തെ സഹകരണ ടാക്‌സി സംരംഭമായ കേന്ദ്രസർക്കാരിൻ്റെ 'ഭാരത് ടാക്‌സി'.കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും ചേർന്ന് നടപ്പിലാക്കുന്ന സംയുക്ത സംരംഭമാണിത്. ഡ്രൈവർമാർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയും യാത്രക്കാർക്ക് സുരക്ഷിതവും കുറഞ്ഞ നിരക്കിലുള്ളതുമായ സേവനം ലഭ്യമാക്കുകയുമാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ഈ പ്ലാറ്റ്‌ഫോമിൽ ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിന്മേൽ പൂർണ ഉടമസ്ഥാവകാശം ലഭിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണൽ ഇ-ഗവേണൻസ് ഡിവിഷനും ചേർന്ന് നടപ്പിലാക്കുന്ന സംയുക്ത സംരംഭമാണിത്. ഡ്രൈവർമാർക്ക് മികച്ച വരുമാനം ഉറപ്പാക്കുകയും യാത്രക്കാർക്ക് സുരക്ഷിതവും കുറഞ്ഞ നിരക്കിലുള്ളതുമായ സേവനം ലഭ്യമാക്കുകയുമാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ഈ പ്ലാറ്റ്‌ഫോമിൽ ഡ്രൈവർമാർക്ക് അവരുടെ വരുമാനത്തിന്മേൽ പൂർണ ഉടമസ്ഥാവകാശം ലഭിക്കുന്നു എന്നതാണ് പ്രധാന പ്രത്യേകത.സ്വകാര്യ ഓൺലൈൻ ടാക്‌സി കമ്പനികൾ (ഓല, ഊബർ തുടങ്ങിയവ) ഈടാക്കുന്ന ഉയർന്ന കമ്മിഷൻ നിരക്കുകളിൽ പല ഡ്രൈവർമാർക്കും അതൃപ്‌തിയുണ്ട്. ഇത് അവരുടെ യാത്രാവരുമാനത്തിന്റെ 25 ശതമാനം വരെ നഷ്ടപ്പെടാൻ കാരണമാകുന്നതിലൂടെ ഡ്രൈവർമാർക്ക് ലഭിക്കുന്ന യഥാർഥ വരുമാനത്തിൽ വലിയ കുറവ് വരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരത് ടാക്‌സിയുടെ പ്രസക്തി വർധിക്കുന്നത്.

ഭാരത് ടാക്‌സി പ്ലാറ്റ്‌ഫോമിൽ ഡ്രൈവർമാർ സ്ഥാപനത്തിന്റെ ഓഹരിയുടമസ്ഥരും പങ്കാളികളുമാവുകയാണ്. ഇതുവഴി കമ്പനിയുടെ ലാഭത്തിൽ അവർക്ക് നേരിട്ടുള്ള പങ്കാളിത്തമുണ്ടാകും. അതിനാൽ മറ്റു സ്വകാര്യ സ്ഥാപനങ്ങളിലേതുപോലെ ഡ്രൈവർമാർ വെറും ജോലിക്കാർ മാത്രമാകാതെ, അവർക്ക് മികച്ച വരുമാനവും തൊഴിൽ സുരക്ഷയും ഉറപ്പാക്കാൻ ഇതുവഴി സാധിക്കും.ഈ വർഷം അവസാനത്തോടെ ഭാരത് ടാക്‌സി രാജ്യത്തുടനീളം സേവനം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന്റെ പരീക്ഷണ ഘട്ടം നവംബറിൽ ഡൽഹിയിൽ ആരംഭിക്കും, ഇതിൽ 650 വാഹനങ്ങളും അവയുടെ ഡ്രൈവർമാരും ഉൾപ്പെടും. പരീക്ഷണം വിജയകരമായാൽ, ഡിസംബറിൽ പൂർണ തോതിലുള്ള പ്രവർത്തനം ആരംഭിച്ച് മറ്റ് പ്രധാന നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.മുംബൈ, പൂനെ, ഭോപ്പാൽ, ലഖ്‌നൗ, ജയ്‌പൂർ എന്നിവയുൾപ്പെടെ 20 നഗരങ്ങളിലേക്ക് ഇത്  ക്രമേണ വ്യാപിപ്പിക്കും. 2026 മാർച്ചോടെ നിരവധി മെട്രോ നഗരങ്ങളിൽ ഭാരത് ടാക്‌സിയുടെ പ്രവർത്തനങ്ങൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.2030 ആകുമ്പോഴേക്കും ഒരു ലക്ഷം ഡ്രൈവർമാരെ ഈ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്താനും ജില്ലാ ആസ്ഥാനങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഈ സേവനം എത്തുമെന്നും പ്രതീക്ഷിക്കുന്നു. രാജ്യത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളായ അമുൽ, ഇഫ്‌കോ എന്നിവയുടെ പിന്തുണ ഈ സംരംഭത്തിനുണ്ട്. അമുൽ ബ്രാൻഡിന് പേരുകേട്ട ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ്റെ മാനേജിങ് ഡയറക്‌ടർ ജയൻ മേത്ത അധ്യക്ഷനായ ഗവേണിങ് കൗൺസിലിനാണ് മേൽനോട്ടം. നാഷണൽ കോപ്പറേറ്റീവ് ഡെവലപ്‌മന്റ് കോർപ്പറേഷൻ്റെ (എൻസിഡിസി) ഡെപ്യൂട്ടി മാനേജിങ് ഡയറക്‌ടർ രോഹിത് ഗുപ്‌ത വൈസ് ചെയർമാനായി പ്രവർത്തിക്കുന്നു.