എന്‍ഡിഎയുടെ വിജയക്കുതിപ്പ്; തകര്‍ന്നടിഞ്ഞ് മഹാസഖ്യം

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണല്‍ മൂന്നരമണിക്കൂർ പിന്നിടുമ്പോൾ ലീഡില്‍ വൻ കുതിപ്പുമായി എന്‍ഡിഎ . 189 ലേറെ സീറ്റുകളിൽ എന്‍ഡിഎ മുന്നേറുകയാണ്.ഇതുവരെയുള്ള കണക്കുപ്രകാരം ഏറ്റവും വലിയ ഒറ്റകക്ഷിയായി 85 സീറ്റോടെ ബിജെപി മാറിയിരിക്കയാണ്.തൊട്ടുതാഴെ സഖ്യകക്ഷിയായ ജെഡിയുവുമുണ്ട്. മഹാസഖ്യം തകർന്നു തരിപ്പണമാകുന്ന കാഴ്ചയാണ് നിലവിൽകണ്ടുകൊണ്ടിരിക്കുന്നത് .മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് ലീഡ് നിലയിൽ വളരെ പിന്നിലേക്കുപോയിരിക്കയാണ്. ഇന്ത്യാ സഖ്യം 51 സീറ്റിലാണ് ലീഡ് ചെയ്യുന്നത്.2സീറ്റിൽ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു.ഇടതു പാര്‍ട്ടികളായ സിപിഐ, സിപിഐഎംഎല്‍ എന്നിവ ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതലേ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡു നില വര്‍ധിപ്പിക്കുകയായിരുന്നു.കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. . 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. കഴിഞ്ഞ തവണ (2020 ല്‍ ) ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 122 സീറ്റുകളാണ് ഉണ്ടായിരുന്നത്. മഹാസഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.