"ഇങ്ങനെയാകരുത് എൽഡിഎഫ് . ഒപ്പിടൽ, മുന്നണി മര്യാദകളുടെ ലംഘനം ": ബിനോയ് വിശ്വം

"ഇങ്ങനെയാകരുത് എൽഡിഎഫ് . ഒപ്പിടൽ, മുന്നണി മര്യാദകളുടെ ലംഘനം ": ബിനോയ്  വിശ്വം

തിരുവനന്തപുരം : പിഎം ശ്രീയിൽ സിപിഐ ഇരുട്ടിലാണ്. ഇതെന്ത് സർക്കാറാണ് ?പത്രവാർത്തകളിലൂടെ അല്ലാതെ കാര്യങ്ങൾ അറിയുന്നില്ല.പദ്ധതിയിലെ ഉടമ്പടി എന്താണ് ഉള്ളടക്കം എന്താണെന്ന് അറിയാനും അറിയിക്കാനുമുള്ള ബാധ്യത സർക്കാരിനുണ്ടെന്ന്  സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ധാരണാപത്രം ഒപ്പിടുമ്പോൾ അത് ഘടക പാർട്ടികളെ അറിയിക്കാത്തതിൻ്റെ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയിലും ഉടമ്പടി ചർച്ചക്ക് വന്നിട്ടില്ല. ഇങ്ങനെയാകരുത് എൽഡിഎഫ്. ആരോടും ആലോചിക്കാതെ ഘടക പാർട്ടികളെ ഇരുട്ടിലാക്കി കൊണ്ട് എൽഡിഎഫിന് മുന്നോട്ട് പോകാൻ എങ്ങനെ കഴിയും. ഒപ്പിടൽ മുന്നണി മര്യാദകളുടെ ലംഘനമാണ്. ഇതല്ല എൽഡിഎഫ് ശൈലി.  സർക്കാർ നയത്തെ  രൂക്ഷമായി  വിമർശിച്ചുകൊണ്ട് ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് രൂപീകരണത്തിൽ വലിയ പങ്ക് വഹിച്ച പാർട്ടിയാണ് സിപിഐ.  പിഎം ശ്രീശ്രീയിൽ  എൽഡിഎഫ് കൺവീനർക്ക് കത്ത് നൽകിയിട്ടുണ്ട്. എല്ലാ ഘടകകക്ഷികൾക്കും കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു. പി.എം ശ്രീ എന്ന പേരല്ല പ്രശ്നം, NEP ഷോകേസ് ചെയ്യുന്ന പദ്ധതിയാണിത്. സിപിഐയ്ക്ക് മാത്രമല്ല ആശങ്കയെന്നും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തി പിടിക്കുന്ന എല്ലാവർക്കും ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് മുറികളെ പിടികൂടാനാണ് ബിജെപിയും ആർഎസ്എസ് ശ്രമിക്കുന്നത്.സിപിഐഎമ്മനും സിപിഐക്കും ഇത് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പിന്തിരിപ്പൻ നയങ്ങൾക്ക് എതിരായ സമരങ്ങളിൽ എല്ലാവരും ഉറ്റു നോക്കുന്നത് ഇടത് പക്ഷത്തെയാണ്. അതിനെ മാനിക്കണം. പി.എം ശ്രീയിൽ ഇടപെടുമ്പോൾ ഇടതു പക്ഷം പലവട്ടം ചിന്തിക്കണം. അതൊരു രാഷ്ട്രീയ നിലപാടാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.