പക്ഷിപ്പനി :പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ കോഴിയിറച്ചിയ്‌ക്കും മുട്ടയ്‌ക്കും നിരോധനം

പത്തനംതിട്ട: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധയിടങ്ങളിൽ വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, പക്ഷി ഉത്‌പന്നങ്ങൾ എന്നിവയുടെ വിപണനവും ഉപയോഗവും നിരോധിച്ച് ജില്ലാ കലക്‌ടർ. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പഞ്ചായത്തുകളിൽ വിവിധ പ്രദേശങ്ങളിലായി പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾ സർവയലൻസ് സോണിൽ ഉൾപ്പെടുന്നു. അതിനാൽ ഇവിടെ താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ ഇറച്ചി, മുട്ട, ഫ്രോസൺമീറ്റ്, മറ്റു പക്ഷി ഉൽപന്നങ്ങൾ, കാഷ്‌ഠം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും താത്‌ക്കാലികമായി നിരോധിച്ചു എന്നതാണ് ഉത്തരവ്.
പക്ഷികളുടെയും പക്ഷി ഉൽപന്നങ്ങളുടെയും കടത്തലും കൈമാറ്റവും ഡിസംബർ 28 മുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്‌സൺ കൂടിയായ ജില്ലാ കലക്‌ടർ എസ് പ്രേം കൃഷ്‌ണൻ്റേതാണ് ഉത്തരവ്.