ആര്‍.ജികര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ ബിജെപി സ്ഥനാർത്ഥി

കൊല്‍ക്കത്ത: ആര്‍.ജികര്‍ ആശുപത്രിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ പശ്ചിമബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു പെണ്‍കുട്ടിയുടെ മാതാവ് തന്നെയാണ് ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ താന്‍ സമ്മതമറിയിച്ചുവെന്ന് വ്യക്തമാക്കിയത്. പശ്ചിമബംഗാളിലെ പാനിഹട്ടി മണ്ഡലത്തില്‍ അവര്‍ ജനവിധി തേടുമെന്നാണ് സൂചന.അവസാന നിമിഷമെടുത്ത ഒരു തീരുമാനമായിരുന്നില്ല ഇത്. തുടക്കം മുതല്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുകയായിരുന്നു. വനിത സുരക്ഷക്കും വേണ്ടിയും അഴിമതിക്ക് എതിരെയുമാണ് തന്റെ പോരാട്ടം. ബംഗാളില്‍ ഒരാളും സന്തുഷ്ടരല്ല. തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും പുറംതള്ളുന്നതിനായി ഞാന്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.നീതിക്ക് വേണ്ടിയുള്ള പോരാട്ടം ബുദ്ധിമുട്ടുള്ളതാണ്. എല്ലാ പാര്‍ട്ടിക്കാരും എനിക്ക് മുന്നില്‍ ഓഫര്‍ വെച്ചിരുന്നു. എന്നാല്‍, നീതി ലഭിക്കാന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ ഞാന്‍ തീരുമാനിക്കുകയായിരുന്നു. എന്റെ മകള്‍ക്കുണ്ടായ ദുരനുഭവം മറ്റാര്‍ക്കും ഇനി ഉണ്ടാവരുതെന്നും അവര്‍ പറഞ്ഞു. മകള്‍ക്ക് നീതി വേണമെന്ന് പെണ്‍കുട്ടിയുടെ പിതാവും പറഞ്ഞു. ഞങ്ങളുടെ മകളുടെ മരണം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആരേയും അനുവദിക്കില്ല. പ്രതിഷേധങ്ങള്‍ക്ക് അപ്പുറത്ത് ഇടതുപക്ഷം ഞങ്ങളുടെ മകള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ല. തൃണമൂല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ തുടരാനുള്ള സഹായം ചെയ്ത് കൊടുക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നതെന്നും പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു.
തീര്‍ഥാങ്കര്‍ ഘോഷാണ് മണ്ഡലത്തിലെ തൃണമൂല്‍കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ നിന്ന് അഞ്ച് തവണ തൃണമൂല്‍ ടിക്കറ്റില്‍ വിജയിച്ച നിര്‍മല്‍ ഘോഷിന്റെ മകനാണ് തീര്‍ഥാങ്കര്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 25,00 വോട്ടുകള്‍ക്കാണ് നിര്‍മല്‍ ഘോഷ് മണ്ഡലത്തില്‍ നിന്ന് ജയിച്ച് കയറിയത്. ആര്‍.ജികര്‍ പ്രക്ഷോഭത്തിന്റെ മുന്നണിയിലുണ്ടായിരുന്ന കൊല്‍ത്താന്‍ ദാസ്ഗുപ്തയാണ് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി. നോര്‍ത്ത് 24 പര്‍ഗാന ജില്ലയില്‍ ഉള്‍പ്പെടുന്ന പാനിഹാട്ടിയില്‍ ഏപ്രില്‍ 29നാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക