പ്രീപോള്‍ സര്‍വ്വേ : ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ

പ്രീപോള്‍ സര്‍വ്വേ : ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ

തിരുവനന്തപുരം: പ്രീ പോള്‍ സര്‍വ്വേ പ്രസിദ്ധീകരിക്കാന്‍ പാടില്ല എന്ന സുപ്രിംകോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും മാര്‍ഗനിര്‍ദേശം നിലനില്‍ക്കെ ചട്ടവിരുദ്ധ നടപടിയുമായി തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥി ആര്‍ ശ്രീലേഖ.  തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് മുന്‍തൂക്കമെന്ന സര്‍വ്വേ ഫലമാണ്  ശാസ്തമംഗലം വാര്‍ഡില്‍ സ്ഥാനാര്‍ഥിയായ  ആര്‍ ശ്രീലേഖ പങ്കുവെച്ചത്.ബിജെപിക്ക് തിരുവനന്തപുരം കോര്‍പറേഷനില്‍ ഭൂരിപക്ഷമുണ്ടാകും എല്‍ഡിഎഫ് പിന്നോട്ടു പോകുമെന്നുള്ള ഒരു സ്വകാര്യ സര്‍വേയാണ് ശ്രീലേഖ പങ്കുവച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള പോസ്റ്ററുകളില്‍ പേരിനൊപ്പം ഐപിഎസ് ഉപയോഗിച്ചത് ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ നേരത്തെ തന്നെ ശ്രീലേഖക്കെതിരേ ഉയര്‍ന്നു വന്നിരുന്നു. നിലവില്‍ ചട്ടവിരുദ്ധ നടപടിയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. കോണ്‍ഗ്രസും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചേക്കും.