ശബരിമല സ്വർണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിത്തിനായി ബിജെപി

ശബരിമല സ്വർണക്കൊള്ള: സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിത്തിനായി ബിജെപി

 തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ സെക്രട്ടേറിയറ്റ് വളഞ്ഞ് രാപ്പകൽ സമരത്തിനൊരുങ്ങി  ഭാരതീയ ജനതാപാർട്ടി.ഒക്ടോ:24 ന് വൈകുന്നേരം ആരംഭിച്ച് ശനിയാഴ്ച്ച  ഉച്ചവരെ സെക്രട്ടേറിയറ്റിന്റെ മൂന്ന് ഗേറ്റുകൾ വളയാനാണ്  പാർട്ടി തീരുമാനം. ഇതിനായി സംസ്ഥാനതലത്തിൽ നിന്നും പാർട്ടി പ്രവർത്തകർ സെക്രട്ടറിയേറ്റിലേലേക്കെത്തും. ശബരിമല സമരം കോൺഗ്രസ് ഹൈജാക്ക് ചെയ്തെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിലെ വിമർശനത്തിന് പിന്നാലെയാണ് സമരം കടുപ്പിക്കാനുള്ള തീരുമാനം. ശബരിമലയിലെ സ്വർണ മോഷണ വിവാദം ഏറ്റെടുക്കുന്നത് വൈകിയതിൽ ബിജെപിക്കുള്ളിൽ അതൃപ്തി ഉടലെടുത്തിരുന്നു.ശിൽപശാലകളും ടാർഗറ്റും പിരിവും മാത്രം കൊണ്ട് കാര്യമില്ലെന്നാണ് നേതാക്കളുടെ അഭിപ്രയം. കോൺഗ്രസ് ആദ്യം സമരം പ്രഖ്യാപിച്ചത് തിരിച്ചടിയായെന്നും  പാർട്ടിക്ക് സമരം തീരുമാനിക്കാൻ വിശ്വാസികൾക്ക്  സാമൂഹ്യമാധ്യങ്ങളിൽ  വിമർശിക്കേണ്ടി വന്നുവെന്നും വിമർശനം വലിയ രീതിയിൽ  ഉയർന്നിരുന്നു.സമരമാർഗത്തിൽ നിന്നും പിന്നോട്ട് പോയാൽ രാഷ്ട്രീയമറിയാത്ത നേതൃത്വമാണെന്ന് പൊതുസമൂഹം വിലയിരുത്തുമെന്ന തിരിച്ചറിവിലാണ്  ശക്തമായ സമരപരിപാടികൾക്ക്  നേതൃത്വ൦ മുന്നോട്ടുവന്നിട്ടുള്ളത്.