ഷാരൂഖാൻ്റെ 'കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സി'ൽ ബംഗ്ലാദേശി കളിക്കാരനെ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി

മുംബൈ: ബോളിവുഡ് സൂപ്പർസ്റ്റാർ ഷാരൂഖ് ഖാൻ തന്റെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) ബംഗ്ലാദേശി ക്രിക്കറ്റ് കളിക്കാരനെ ഉൾപ്പെടുത്തിയതിനെ വിമർശിച്ച ഹിന്ദു ആത്മീയ നേതാവ് ദേവ്കിനന്ദൻ താക്കൂറിന്റെ പ്രസ്താവനയെ ബിജെപി നേതാവ് സംഗീത് സോം പിന്തുണച്ചതിനെ കോൺഗ്രസ് അപലപിച്ചു.
ബംഗ്ലാദേശി ഇടംകൈയ്യൻ ഫാസ്റ്റ്-മീഡിയം ബൗളറായ മുസ്തഫിസുർ റഹ്മാനെ കെകെആറിൽ തിരഞ്ഞെടുത്തതിനെ വിലക്കുകളൊന്നും ഇല്ലാത്ത സാഹചര്യത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചു൦ കൊണ്ടുള്ള പ്രതികരണങ്ങൾ ഉയുർന്നുവന്നിട്ടുണ്ട്. ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങളെ തുടർന്ന് ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളായ സാഹചര്യത്തിൽ പലരും വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്.ഉത്തർപ്രദേശിൽ നിന്നുള്ള മുൻ എംഎൽഎയും ബിജെപി നേതാവുമായ സംഗീത് സോം, നടൻ ഷാരൂഖ് ഖാനെ " രാജ്യദ്രോഹി" എന്ന് വിളിക്കുകയും "ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തിൻ്റെ കളിക്കാരിൽ പണം നിക്ഷേപിച്ചതിനെതിരെ രൂക്ഷമായി വിമർശിക്കുകയും ചെയ്‌തു.ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നതും സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുകയും അവരുടെ വീടുകൾ കത്തിക്കുക്കുകയും ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്യുമ്പോൾ ഷാരൂഖ് ഖാനെപ്പോലുള്ളവർ രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് സംഗീത് സോം ആരോപിച്ചു.
"ഷാരൂഖാൻ്റെ പക്കലുള്ളതെല്ലാം ഇന്ത്യ നൽകിയതാണ്, ഇന്ത്യയിലെ ജനങ്ങൾ നൽകിയതാണ്, പക്ഷേ അവർ ഈ പണം എവിടെയാണ് നിക്ഷേപിക്കുന്നത്? ഇന്ത്യയ്‌ക്കെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തെ കളിക്കാരിൽ അവർ അത് നിക്ഷേപിക്കുന്നു. ഷാരൂഖ് ഖാനെപ്പോലുള്ളവരോട് അവർ വിജയിക്കില്ല എന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നു"സോം പറഞ്ഞതായി എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മുസ്തഫിസുർ റഹ്മാനെ ഇന്ത്യയിൽ കളിപ്പിക്കാൻ കെകെആറിന് കഴിയില്ലെന്ന മുന്നറിയിപ്പും സോം നൽകിയിട്ടുണ്ട്.സമൂഹ മാധ്യമത്തിലൂടെ സംഗീത് സോം നൽകിയ മുന്നറിയിപ്പിനെ കോൺഗ്രസ്സ് അപലപിച്ചു.