പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം: എൻഐഎ അന്വേഷണം ആരംഭിച്ചു

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം: എൻഐഎ അന്വേഷണം ആരംഭിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്ത് സ്ഫോടനം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു ആളുകളെ പരിഭ്രാന്തരാക്കിയ സംഭവം നടന്നത്. ഒരു ക്രൂഡ് ഉപകരണം എറിഞ്ഞതാണ് സ്ഫോടനത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് പറഞ്ഞു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

പഞ്ചാബ് ബിജെപി ഓഫീസിന് സമീപം സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ടതായി വൈകുന്നേരത്തോടെ വിവരം ലഭിച്ചു. സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ തന്നെ അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജൻസിയുടെ (NIA) ഒരു സംഘം സ്ഥലത്തെത്തി. സെക്ടർ 37-ലെ കെട്ടിടത്തിന് പുറത്ത് നിർത്തിയിട്ടിരുന്ന ഒരു സ്കൂട്ടറിന് സ്ഫോടനത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ചെറിയ ക്രൂഡ് പൊലീസ് സൂപ്രണ്ട് കൻവർദീപ് കൗർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.ക്രൈംബ്രാഞ്ചും ഓപ്പറേഷൻ സെല്ലും ഉടൻ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സെൻട്രൽ ഫോറൻസിക് ലബോറട്ടറിയുടെ ഒരു സംഘവും സ്ഥലത്തെത്തി വിശദമായ പരിശോധനകൾ നടത്തി. ബിജെപി ഓഫീസിന് പുറത്ത് ഇത്തരമൊരു സംഭവം എങ്ങനെ ഉണ്ടായെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒരു ക്രൂഡ് ഉപകരണം എറിഞ്ഞതായാണ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നും സംഭവത്തിന്‍റെ പശ്ചാത്തലമോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ലെന്നും സംസ്ഥാന മീഡിയ സെൽ തലവൻ വിനീത് ജോഷി പറഞ്ഞു.പോലീസിന് മാത്രമേ സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ നൽകാൻ കഴിയൂ എന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാർട്ടി ഓഫീസിന് പുറത്ത് ഇത്തരത്തിലൊരു സംഭവം നടന്നത് തികച്ചും ആശങ്കാജനകമാണ്. പ്രദേശത്ത് ലോ ഭവനും ഒരു പെട്രോൾ പമ്പും സ്ഥിതി ചെയ്യുന്നുണ്ട്. സമീപപ്രദേശങ്ങളിലേക്ക് സ്ഫോടനം വ്യാപിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. പൊലീസും ഉദ്യോഗസ്ഥരും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.