2024ൽ ഝലം നദിയിലുണ്ടായ ബോട്ടപകടം :25കാരനായ യുവാവിൻ്റെ മൃതദേഹം അഴുകാത്തനിലയിൽ കണ്ടെത്തി

ശ്രീനഗർ: രണ്ട് വർഷം മുൻപ് ഝലം നദിയിൽ ബോട്ട് മറിഞ്ഞ് ഉണ്ടായ ദുരന്തത്തിൽ കാണാതായ ഇരുപത്തഞ്ചുകാരനായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. കശ്‌മീരിലെ വരളർച്ചയെത്തുടർന്ന് നദിയിലെ ജലനിരപ്പ് റെക്കോഡ് നിലയിലേയ്‌ക്ക് താഴ്‌ന്നതോടെയാണ് യുവാവിൻ്റെ മൃതദേഹം ദൃശ്യമായത്. ഇവിടെ തൊഴിൽ ചെയ്യുന്ന മണൽ ഘനന തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
2024 ഏപ്രിലിൽ 16 ന് ശ്രീനഗറിലെ ഗണ്ഡ്‌ബാൽ ബോട്ട് മറിഞ്ഞ് മരിച്ച ഷൗക്കത്ത് അഹമ്മദ് ഷെയ്‌ക്കിൻ്റേതാണ് മൃതദേഹം. കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് വച്ച് ഒരു ഷൂവുനുള്ളിൽ നിന്ന് ഷൗക്കത്തിൻ്റെ കാലിൻ്റെ ഭാഗം കിട്ടിയിരുന്നു. ഇതിന് ഏതാനും ദിവസത്തിന് ശേഷമാണ് ബാക്കി ശരീരഭാഗവും ലഭിച്ചിരിക്കുന്നത്. തുടർന്ന് മൃതദേഹം ഷൗക്കത്തിൻ്റെ വീട്ടു വിസതിയിലേയ്‌ക്ക് കൊണ്ടുപോയി.കാലിൻ്റെ ഭാഗം കിട്ടിയതിന് പിന്നാലെ എസ്‌ഡിആർഎഫ് ക്വിക്ക് റെസ്‌പോൺസ് ടീമിൻ്റെ സഹായത്തോടെ മാർക്കോസ് മുങ്ങൽ വിദഗ്‌ധർ തെരച്ചിൽ പുനരാരംഭിക്കുകയും ചെയ്‌തു. പക്ഷേ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട്, തിങ്കളാഴ്‌ച (ജനുവരി 19) അപകട സ്ഥലത്തിന് അടുത്തുള്ള നദീതീരത്ത് നിന്ന് മണ്ണ് ഘനനം ചെയ്യുന്നവർ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇതോടെ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി സ്ഥിരീകരിച്ചു. അപകട ദിവസം അഞ്ച് പേരെയാണ് അന്ന് രക്ഷപ്പെടുത്താനായത്. ഇതിൽ ഷൗക്കത്തിൻ്റെ മകൻ ഹാസിഖും മരിച്ചവരിൽ ഉൾപ്പെടുന്നു. അന്ന് ബോട്ട് അപകടത്തിൽ മരിച്ചവരിൽ നിരവധി സ്‌കൂൾ കുട്ടികളും ഉണ്ടായിരുന്നു.'മൃതദേഹം കണ്ടെത്തിയപ്പോൾ അതൊരു 'റോസാപ്പൂ പോലെ' ആയിരുന്നു. മൃതദേഹം അഴുകിയിട്ടില്ലായിരുന്നു. മൃതദേഹം ഇപ്പോഴെങ്കിലും കണ്ടെത്താനായത് അദ്ദേഹത്തിൻ്റെ അമ്മയുടെ പ്രാർഥന കൊണ്ടായിരിക്കാം', എന്ന് ഖനന തൊഴിലാളികളിൽ ഒരാളായ ഇഷ്‌ഫാഖ് പറയുന്നു. ഒരു മൊബൈൽ ഫോണും പാൻ കാർഡും പോക്കറ്റിൽ നിന്നും കണ്ടെത്തിയെന്നും, ഇതോടെ മൃതദേഹം തിരിച്ചറിയാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു."ബോട്ട് അപകടത്തിൽപ്പെട്ടപ്പോൾ ഷൗക്കത്ത് ഒരു കയറിൽ മുറുകെ പിടിച്ചിരുന്നു. എന്നാൽ തൻ്റെ മകൻ മുങ്ങിമരിക്കുന്നത് കണ്ടപ്പോൾ കയർ വിട്ട് അദ്ദേഹം വെള്ളത്തിലേയ്‌ക്ക് വീണു. പക്ഷേ വെള്ളത്തിൻ്റെ ഒഴുക്കിൽ അയാൾ അപ്രത്യക്ഷനായി. ദിവസങ്ങൾക്ക് ശേഷം നടന്ന തെരച്ചിലിൽ അദ്ദേഹത്തിൻ്റെ മകൻ ഹാസിക്കിൻ്റെ മൃതദേഹം കണ്ടെത്തി. ഷൗക്കത്ത് തെരച്ചിൽ സംഘത്തിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല", എന്ന് ഒരു ദൃക്‌സാക്ഷി പറഞ്ഞു.