Malayali Samajam
ബോംബെ കേരളീയ സമിതി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
മുംബൈ: ബോംബെ കേരളീയ സമിതി(മലാഡ് വെസ്റ്റ് )യുടെ വാർഷിക പുസ്തക-സ്കൂൾ സ്റ്റേഷനറി വിതരണവും എസ്.എസ്.സി/എച്ച്.എസ്.സിയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ അനുമോദനവും സമാജം ഓഫീസിൽ വെച്ച് നടന്നു.പ്രസിഡന്റ് അഡ്വ. പത്മ ദിവാകരൻ, സെക്രട്ടറി അഡ്വ. രാഖി സുനിൽ, ട്രഷറർ കെ. പി. ഗോപാലകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

സമിതിയിൽ അംഗങ്ങളായവരുടെ കുട്ടികളോടൊപ്പം ജാതി-മത-ഭേദമന്യേ, അർഹതയുള്ള മറ്റ് ഭാഷക്കാരായ വിദ്യാർത്ഥികൾക്കും സമാജം പഠനത്തിനായുള്ള സഹായം ചെയ്തുവരുന്നുണ്ടെന്ന് സെക്രട്ടറി അഡ്വ. രാഖി സുനിൽ പറഞ്ഞു .വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, സമിതി ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


