Keralam
ഡിഎന്‍എ പരിശോധന ഫലം പുറത്തുവന്നു ; സെബാസ്റ്റ്യന്റെ വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥികള്‍ ജൈനമ്മയുടേത്

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്തെ വീട്ടുപറമ്പില്‍ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം ഏറ്റുമാനൂര്‍ സ്വദേശി ജൈനമ്മയുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയതോടെയാണ് അസ്ഥികള്‍ ജൈനമ്മയുടേതാണെന്ന് ഉറപ്പായത്.
കേസില്‍ സെബാസ്റ്റ്യന്‍ മാത്രമാണ് പ്രതിയെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ഏറ്റുമാനൂര്‍ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. 2025 ഓഗസ്റ്റില്‍ സെബാസ്റ്റ്യന്റെവീട്ടില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതാണെന്ന് ഫൊറന്‍സിക് പരിശോധനയില്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. 2024 ഡിസംബറിലാണ് ജൈനമ്മയെ കാണാതായത്. അന്വേഷണത്തില്‍ ഇവരുടെ ഫോണ്‍ അവസാനമായി പ്രവര്‍ത്തിച്ചത് പള്ളിപ്പുറത്താണെന്ന് കണ്ടെത്തിയിരുന്നു.: