രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ

രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ

റിയോ ഡീ ജനീറോ: 2024 ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ തന്‍റെ ഫോട്ടോ ഉപയോഗിച്ച് 10 ബൂത്തുകളിലായി 22 വോട്ടുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണത്തിന് മറുപടിയുമായി ബ്രസീലിയന്‍ മോഡല്‍ ലാരിസ. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി തന്‍റെ ഫോട്ടോ ദുരുപയോഗം ചെയ്‌തതില്‍ നടുക്കം പ്രകടിപ്പിച്ച് കൊണ്ടാണ് ലാരിസ സംസാരിക്കുന്നത്. പോര്‍ച്ചുഗീസ് ഭാഷയില്‍ സംസാരിക്കുന്ന വീഡിയോയാണ് ലാരിസ എക്‌സില്‍ പോസ്റ്റ് ചെയ്‌തിട്ടുള്ളത്.'എന്‍റെ പഴയ ഫോട്ടോ ഇന്ത്യയില്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി ഉപയോഗിച്ചു. തന്നെ ഇന്ത്യക്കാരിയായി ചിത്രീകരിക്കാന്‍ അവര്‍ പരസ്‌പരം പോരാടുകയാണ്. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ താന്‍ ചെറുപ്പത്തില്‍ പകര്‍ത്തിയതാണ്. തന്‍റെ ജോലി സ്ഥലത്തെത്തിയ റിപ്പോര്‍ട്ടര്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പിനെ കുറിച്ച് അഭിപ്രായം തേടിയെന്നും 'ലാരിസ പറയുന്നു.ലാരിസയുടെ പോസ്റ്റ് ഇപ്പോള്‍ ഏറെ വൈറലാണ്. എക്‌സിന്‍റെ എഐ അസിസ്റ്റന്‍റ് ഗ്രോക്ക് ഈ വീഡിയോ വിവര്‍ത്തനം ചെയ്യുകയും വിശദീകരിക്കുകയും ചെയ്‌തതോടെയാണിത് വൈറലായത്. എന്നാല്‍ വീഡിയോയിലുള്ളത് രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ച ഫോട്ടോയിലുള്ള വ്യക്തി തന്നെയാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമെന്നുമില്ല.എന്നാല്‍ ഈ വീഡിയോ യാഥാര്‍ഥ്യമാണെന്ന കാര്യത്തില്‍ പലരും സോഷ്യല്‍ മീഡിയയില്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എഐസിസി വക്താവ് സുപ്രിയ ശ്രീനാഥെ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.