Keralam
കെട്ടിട നിർമാണ ഫീസ് റീഫണ്ട്: ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

കണ്ണൂർ: കേരള പഞ്ചായത്ത്-മുൻസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടപ്രകാരം അധികമായി അടച്ച അപേക്ഷാ ഫീസും പെർമിറ്റ് ഫീസും തിരികെ ലഭിക്കുന്നതിനായി അപേക്ഷിക്കാനുള്ള തീയതി നീട്ടി. പുതുക്കിയ ഉത്തരവ് പ്രകാരം ഫെബ്രുവരി 15 വരെ ഗുണഭോക്താക്കൾക്ക് അപേക്ഷ സമർപ്പിക്കാം.2023 ഏപ്രിൽ 10 മുതലുള്ള പുതുക്കിയ നിരക്ക് പ്രകാരം തുക ഒടുക്കിയവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ അടച്ച അധിക തുക തിരികെ നൽകുന്ന പ്രക്രിയ വേഗത്തിലാക്കാനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.കെട്ടിട നിർമാണ മേഖലയിലുള്ളവർക്കും സാധാരണക്കാർക്കും വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അപേക്ഷകൾ സമർപ്പിച്ച് റീഫണ്ട് ഉറപ്പാക്കണമെന്ന് അധികൃതർ അറിയിച്ചു.