ഗുരുവായൂരില്‍ വ്യവസായി 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം നടത്തി

ഗുരുവായൂരില്‍ വ്യവസായി 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം നടത്തി

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 113 കിലോ മൈസൂര്‍ ചന്ദനം കൊണ്ട് തുലാഭാരം നടത്തി. തിരുപ്പൂര്‍ സ്വദേശിയായ വ്യവസായിയുടെ വകയായിരുന്നു തുലാഭാരം.ഇതിന്റെ തുകയായ 11,30,000 രൂപയാണ് വ്യവസായി ഗുരുവായൂര്‍ ദേവസ്വത്തിലടച്ചത്. ചന്ദനം കിലോയ്ക്ക് 10,000 രൂപയാണ് നിരക്ക്.തുക കൂടുതലായതിനാല്‍ ചന്ദനം കൊണ്ടുള്ള തുലാഭാരം അപൂര്‍വ്വമാണ്.