സി.സദാനന്ദൻ മാസ്റ്റർ എം.പി. മുംബൈയിൽ

മുംബൈ : രാജ്യസഭാംഗവും സംഘപരിവാർ സൈദ്ധാന്തികനും എഴുത്തുകാരനുമായ സി. സദാനന്ദൻ മാസ്റ്റർ മുംബൈയിൽ ആർ.എസ്.എസ് ഭാരത് ഭാരതി സംഘടിപ്പിക്കുന്നപരിപാടികളിൽ പങ്കെടുക്കും.മാർച്ച് 14, വൈകുന്നേരം 6 മണിക്ക് നെരൂൾ ബ്രഹ്മഗിരിയിലെ മാതാ അമ്യതാനന്ദമയി മഠംഹാളിലും 15ന് രാവിലെ 10-30 ന് മാട്ടുംഗ എസ്.ഐ. ഇ. എസ് ഹൈസ്കൂളിലെ( കിംഗ് സർക്കിൾ റെയിൽവെ സ്റ്റേഷനു സമീപം) ടി.എസ്. മുത്തുസ്വാമി ആഡിറ്റോറിയത്തിലും സംഘപ്രവർത്തകർക്കും സുഹൃത്തുക്കൾക്കുമായി സംഘടിപ്പിക്കുന്ന കുടുംബ സംഗമങ്ങളിലാണ് സദാനന്ദൻ മാസ്റ്റർ സംബന്ധിക്കുന്നത്. പരിപാടിയിൽ മുംബൈയിലെ മറ്റു പ്രമുഖ സംഘകാര്യകർത്താക്കളും പങ്കെടുക്കും.അദ്ദേഹത്തെ ആദരിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾ മുൻ കൂട്ടി പേരുകൾ നൽകണമെന്നും പരിപാടിയിൽ കുടുംബസമേതം മുഴുവൻ സംഘപരിവാർ പ്രവർത്തകരും പങ്കെടുക്കണമെന്നും സംഘാടകർ അറിയിച്ചു . പരിപാടിയുടെ വിജയത്തിനായി ഏരിയാ അടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടന്നു വരുന്നു.സംഘ ശതാബ്ദിയോട് അനുബന്ധിച്ച് മഹാനഗരത്തിൽ ഭാരത് ഭാരതി എല്ലാ സ്ഥലങ്ങളിലും കുടുംബ സംഗമങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പർ :8828028366, 9819958184, 8450957075