പരീക്ഷയിലെ സമ്മര്‍ദ്ദമകറ്റാന്‍ സൗജന്യ ടെലി കൗണ്‍സിലിങ് സേവനവുമായിCBSE

പരീക്ഷയിലെ സമ്മര്‍ദ്ദമകറ്റാന്‍ സൗജന്യ ടെലി കൗണ്‍സിലിങ് സേവനവുമായിCBSE

ന്യുഡൽഹി :പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ പടിവാതിക്കലെത്തി നില്‍ക്കെ വിദ്യാര്‍ത്ഥികള്‍ക്കായി നൂതന പരിപാടികളുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍(സിബിഎസ്‌ഇ). കുട്ടികളിലെ പരീക്ഷാ സമ്മര്‍ദ്ദം അകറ്റാന്‍ മാനസിക-സാമൂഹ്യ കൗണ്‍സിലിങ് സേവനങ്ങള്‍ക്ക് ബോര്‍ഡ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.

അടുത്തമാസം പതിനേഴിന് ആരംഭിക്കുന്ന വാര്‍ഷിക പരീക്ഷകള്‍ക്ക് തയാറെടുക്കുമ്പോള്‍ നിര്‍ണായക ഘട്ടങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും വൈകാരിക പ്രശ്‌നങ്ങളും നേരിടാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടതായി അധികൃതര്‍ അറിയിച്ചു. ഇതിന്‍റെ ഭാഗമായുള്ള ആദ്യ ഘട്ട കൗണ്‍സിലിങിന് കഴിഞ്ഞ ദിവസം തുടക്കമായി. തിയറി പരീക്ഷ വേളയില്‍ വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനുംസന്തുലനം ഉറപ്പാക്കാനും മാനസിക ഉത്കണ്‌ഠ നിയന്ത്രിക്കാനും സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ഉള്ള കൗണ്‍സിലിങാണ് നല്‍കുന്നത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ടോള്‍ ഫ്രീ നമ്പരിലൂടെയാണ് സേവനങ്ങള്‍ നല്‍കുന്നത്. 1800-11-8004 എന്ന നമ്പരിലാണ് വിളിക്കേണ്ടത്. ഇംഗ്ലീഷിലും ഹിന്ദിയിലും സേവനങ്ങള്‍ ലഭ്യമാകും.തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9.30 മുതല്‍ 5.30 വരെ പ്രവര്‍ത്തിക്കുന്ന ഒരു ടെലി കൗണ്‍സിലിങ് സേവനവും ലഭ്യമാകും. സിബിഎസ്‌ഇ വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്പെഷ്യല്‍ എജ്യുക്കേറ്റര്‍മാര്‍യോഗ്യതയയുള്ള കൗണ്‍സിലര്‍മാര്‍ തുടങ്ങി പരിശീലനം നേടിയ 73 പേരാകും ഈ ദൗത്യത്തിന്‍റെ ഭാഗമാകുക. ഇതില്‍ 61 പേര്‍ ഇന്ത്യയിലുള്ളവരും പന്ത്രണ്ട് പേര്‍ ജപ്പാന്‍, നേപ്പാള്‍, ഖത്തര്‍, ഒമാന്‍, യുഎഇ തുടങ്ങിയിടങ്ങളില്‍ നിന്നുള്ളവരുമാണന്ന് ബോര്‍ഡ് പ്രസ്‌താവനയില്‍ അറിയിച്ചു.കുട്ടികള്‍ക്ക് പ്രയോജനകരമാകും വിധം വിവരങ്ങള്‍ ആയാസ രഹിതവും രസകരവുമായാണ് സമ്മര്‍ദ്ദം കൈകാര്യം ചെയ്യലും കാര്യക്ഷമമായ പഠന രീതികളും വൈകാരിക വിഷയങ്ങളും സംബന്ധിച്ച് കുട്ടികളുമായി സംവദിക്കുകയെന്നും സിബിഎസ്‌ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പ്രസ്‌താവനയില്‍ പറയുന്നു.ഇതിനിടെ സിബിഎസ്‌ഇ രണ്ട് പരീക്ഷകള്‍ പുനഃക്രമീകരിച്ചിരുന്നു. 2026 മാർച്ച് മൂന്നിന് നടക്കേണ്ട 10, 12 ക്ലാസുകളിലെ പരീക്ഷകളാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. നിലവിൽ ഈ ദിവസം നടക്കുന്ന പരീക്ഷകൾ മാത്രമാണ് മാറ്റിയത്. മറ്റ് പരീക്ഷകൾ നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് സിബിഎസ്ഇ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.2026 മാർച്ച് 3ന് നടക്കേണ്ട 10-ാം ക്ലാസ് പരീക്ഷകൾ 2026 മാർച്ച് 11 ലേക്ക് മാറ്റി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഒരു മാസത്തിലേറെയാണ് നീട്ടിവച്ചിരിക്കുന്നത്. മാർച്ച് 3ന് ആദ്യം നിശ്ചയിച്ചിരുന്ന 12-ാം ക്ലാസ് പരീക്ഷകൾ 2026 ഏപ്രിൽ 10 ലേക്കാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. മാർച്ച് 3ന് നിശ്ചയിച്ച പരീക്ഷകൾക്ക് മാത്രമേ ഈ മാറ്റം ബാധകമാകൂ. മറ്റെല്ലാ വിഷയങ്ങളുടെയും പരീക്ഷാ തീയതികൾ നേരത്തെ ഷെഡ്യൂൾ ചെയ്‌ത പ്രകാരം തന്നെ നടക്കുമെന്ന് ബോർഡ് വ്യക്തമാക്കി.