കേരളത്തിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്ന കേന്ദ്ര റെയിൽവേ പദ്ധതികൾ : ഫേസ്‌ബുക്ക് പോസ്റ്റുമായി സുരേഷ് ഗോപി
തൃശൂർ: കേരളത്തിന് കേന്ദ്രസർക്കാർ രണ്ട് റെയിൽവേ പദ്ധതികൾ അനുവദിച്ചുവെന്നും സംസ്ഥാനത്തെ യാത്രക്ലേശത്തിന് പരിഹാരമാവുകയാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിൻ്റെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും, യാത്രക്കാർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അവസരമൊരുക്കുന്നതിനും ഈ പദ്ധതികൾ വലിയ മാറ്റം കൊണ്ടുവരുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കേരളത്തിലെ റെയിവേ യാത്രാക്ലേശത്തിന് പരിഹാരമായി രണ്ട് സുപ്രധാന പദ്ധതികൾക്ക് കൂടി കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നു. ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെയും കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ജിയുടെയും നേതൃത്വത്തിൽ വികസനത്തിൻ്റെ പാതയിൽ കേരളത്തിന് കരുത്തേകുന്ന രണ്ട് വലിയ പ്രഖ്യാപനങ്ങളാണിതെന്നും കുറിപ്പിൽ പറയുന്നു.
1. പാലക്കാട് ടൗൺ - പറളി ബൈപാസ് ലൈൻ (1.80 കി.മീ)
അനുവദിച്ച തുക: ₹163.57 കോടി. പദ്ദതി നടപ്പാകുന്നതിലൂടെ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം 40-44 മിനിറ്റും ചരക്ക് തീവണ്ടികളുടേത് 120 മിനിറ്റും ലാഭിക്കാൻ സാധിക്കും. ഷോർണൂർ, തിരുവനന്തപുരം, പൊള്ളാച്ചി തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളുടെ സമയക്രമം മെച്ചപ്പെടും.
2. ആലപ്പുഴ - അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കൽ (12.66 കി.മീ)
അനുവദിച്ച തുക: ₹324.16 കോടി. ആലപ്പുഴ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾക്കാണ് 324. 16 കോടി രൂപ അനുവദിച്ചിരിക്കുന്നത്. എറണാകുളം - തുറവൂർ - കായംകുളം റൂട്ടിലെ ഏറ്റവും വലിയ തടസ്സമായിരുന്ന സിംഗിൾ ലൈൻ കുരുക്ക് ഇതോടെ അവസാനിക്കും. പ്രതിദിനം ഇരുവശങ്ങളിലേക്കുമായി 9 പുതിയ പാസഞ്ചർ ട്രെയിനുകൾക്ക് കൂടി വഴിതുറക്കും. ചരക്ക് നീക്കം സുഗമമാകുന്നതിലൂടെ റെയിൽവേയുടെ വരുമാനത്തിലും വലിയ വർധനവ് ഉണ്ടാകുമെന്ന് റെയിർവേ പ്രതീക്ഷിക്കുന്നു.
3. ഇരുഗൂർ-പോഡനൂർ പാത ഇരട്ടിപ്പിക്കൽ (10.77 കിലോമീറ്റർ): ₹277.42 കോടി
ചെന്നൈ-തിരുവനന്തപുരം പാതയിലെ ഇരുഗൂർ-പോഡനൂർ പാത ഇരട്ടിപ്പിക്കുന്നതിന് 277.42 കോടി രൂപ അനുവദിച്ചു. തമിഴ്‌നാടിൻ്റെ ഏറ്റവും പ്രധാനപ്പെട്ട വികസനങ്ങളിലൊന്നാണിത്. ഈ പദ്ധതി പ്രതിദിനം 15 അധിക പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുന്നു. കൂടാതെ ചരക്ക് ശേഷി പ്രതിവർഷം 3.12 ദശലക്ഷം ടൺ വർധിപ്പിക്കുകയും വാർഷിക അറ്റാദായം ₹11.77 കോടി വർധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
4. രാജ്‌പുര ബൈപാസ് ലൈൻ (13.46 കി.മീ), നോർത്തേൺ റെയിൽവേ: ₹411.96 കോടി
രാജ്‌പുര ബൈപാസ് ലൈൻ (13.46 കി.മീ) ₹411.96 കോടി രൂപ അനുവദിച്ചു. രാജ്‌പുര ബൈപാസ് ലൈനിൻ്റെ അംഗീകാരം വടക്കൻ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ ഇടനാഴികളിലൊന്നായ അംബാല-ജലന്ധർ പ്രവർത്തനക്ഷമത വർധിപ്പിക്കും.
5. ഹൈ-ഡെൻസിറ്റി നെറ്റ്‌വർക്ക്, ഹൈലി യൂട്ടിലൈസ്‌ഡ് നെറ്റ്‌വർക്ക് റൂട്ടുകളിലെ ഇലക്ട്രോണിക് ഇൻ്റർ ലോക്കിങ്: ₹421.41 കോടി
സുരക്ഷയും പ്രവർത്തനക്ഷമതയും കൂടുതൽ വർധിപ്പിക്കുന്നതിനായി വടക്കൻ റെയിൽവേ റൂട്ടുകളിലുടനീളമുള്ള 34 സ്റ്റേഷനുകളിൽ ഇലക്ട്രോണിക് ഇൻ്റർ ലോക്കിംഗ് (EI) നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി.
6. ബാർബെൻഡ–ദാംരുഘുട്ടു ഇരട്ടിപ്പിക്കൽ & ദാംരുഘുട്ടു–ബൊക്കാറോ സ്റ്റീൽ സിറ്റി ലൈനുകൾ: ₹815.32 കോടി
ജാർഖണ്ഡിലെ ബാർബെൻഡ–ദാംരുഘുട്ടു ഇരട്ടിപ്പിക്കൽ, ദാംരുഘുട്ടു–ബൊക്കാറോ സ്റ്റീൽ സിറ്റി 3-ഉം 4-ഉം ലൈനുകൾ എന്നിവ സൗത്ത് ഈസ്റ്റേൺ റെയിൽവേയുടെ കീഴിലുള്ള പ്രധാന വികസന പദ്ധതികളാണ്. ഇതിനായി ₹815.32 കോടി രൂപ അനുവദിച്ചു.