"ബാറുകളുടെ സമയമാറ്റം പുതിയ തീരുമാനമല്ല, സമയം ഏകീകരിക്കുകയാണ് ചെയ്തതത്" : മന്ത്രി എം ബി രാജേഷ്

"ബാറുകളുടെ സമയമാറ്റം പുതിയ തീരുമാനമല്ല, സമയം ഏകീകരിക്കുകയാണ് ചെയ്തതത്" :  മന്ത്രി എം ബി രാജേഷ്

കണ്ണൂര്‍: ബാറുകളുടെ സമയമാറ്റം പുതിയ തീരുമാനമല്ല എന്നും സമയം ഏകീകരിക്കുകയാണ് ചെയ്തതതെന്നും മന്ത്രി എം ബി രാജേഷ്. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നേരത്തെ തന്ന 10 മുതൽ 12 മണി വരെയാണ് സമയം. ആ സമയക്രമം മറ്റ് സ്ഥലങ്ങളിൽ കൂടി ബാധകമാക്കി എന്ന് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.ടൂറിസമാണ് പ്രധാനമായും പരിഗണിക്കുന്നത്. ടൂറിസത്തെ ബാധിക്കുന്നത് കൊണ്ടാണ് 12 മണി വരെയാക്കിയത്. ടൂറിസം ഡെസ്റ്റിനേഷനുകളാണെങ്കിലും അല്ലെങ്കിലും എല്ലാ ബാറുകളുടെയും ലൈസൻസ് ഫീസ് 35 ലക്ഷംരൂപയാണ്. ടൂറിസം ഡെസ്റ്റിനേഷനായി വിജ്ഞാപനം ചെയ്തിടത്തും അതിൻ്റെ തൊട്ടടുത്തും ബാർ ഉണ്ടാകും. അപ്പോൾ ഒരു വിവേചനം നിലനിൽക്കുന്നു എന്ന പരാതി വളരെ ശക്തമായി സർക്കാരിൻ്റെ മുന്നിൽ നിലനിൽക്കുന്നുണ്ട്. സമയം സംബന്ധിച്ചും നേരത്തെയുള്ള ആവശ്യമാണ്. ഇതെല്ലാം പരിഗണിച്ചാണ് ടൂറിസം ഡെസ്റ്റിനേഷനുകളിൽ നിലനിൽക്കുന്ന സമയം മറ്റുള്ളവർക്കുകൂടി ബാധകമാക്കിയത്. വിഷയത്തിൽ പുതിയൊരു തീരുമാനം എടുക്കുകയല്ല ചെയ്തതെന്നും അദ്ദേഹം കണ്ണൂരില്‍ മാധ്യമങ്ങളോടു പറഞ്ഞു. ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് അഞ്ച് ലക്ഷം ലൈസൻസ് ഫീസ് അടച്ച് മൂന്ന് മണി വരെ തുറക്കാം.അയൽ സംസ്ഥാനങ്ങളിലെ സമയക്രമം കൂടി പരിഗണിച്ചാണ് ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടത്. കർണാടകയിൽ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 12 വരെയാണ്. ബെംഗളൂരു നഗരത്തിൽ ബാറുകളുടെ പ്രവർത്തനസമയം രാവിലെ 9 മുതൽ പുലർച്ചെ 1 മണിവരെയാണ്. കേരളം ഇപ്പോൾ ആക്കിയിരിക്കുന്നത് രാവിലെ 10 തൊട്ട് രാത്രി 12 വരെ ആണ്.

മദ്യവർജ്ജനമാണ് സർക്കാരിൻ്റെ നയം, മദ്യനിരോധനമല്ല എന്നും രാജേഷ് വ്യക്തമാക്കി.