അത് ശശിയല്ലേ അല്ല !! അടൂർ പ്രകാശ് നടത്തിയ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

അത് ശശിയല്ലേ  അല്ല  !! അടൂർ പ്രകാശ് നടത്തിയ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് നടത്തിയ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്.തന്നെ ചോദ്യം ചെയ്യാന്‍ ശബരിമല കേസ് അന്വേഷിക്കുന്ന എസ്‌ഐടി വിളിപ്പിക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഉണ്ടാക്കിയ കഥയും ആണെന്ന അടൂര്‍ പ്രകാശിൻ്റെ പ്രസ്‌താവന വസ്‌തുതാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് കേരള ഹൈക്കോടതിയാണ്. ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിൻ്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന എസ്ഐടി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതും ഹൈക്കോടതി മുമ്പാകെ തന്നെയാണ്. അതിൻ്റെ വിവരങ്ങള്‍ പുറത്തേക്ക് പോകരുതെന്നും കര്‍ക്കശമായ കോടതി നിര്‍ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫിസിനോ പൊളിറ്റിക്കല്‍ സെക്രട്ടറിക്കോ ഇതിലൊന്നും പങ്കാളിത്തമില്ല.തീര്‍ത്തും അടിസ്ഥാന രഹിതമായ വ്യാജ പ്രചാരണമാണ് എംപിയുടേതെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

https://www.worldm.news/news/adoor-prakash-reiterates-that-13460