Keralam
ശൈശവ വിവാഹം: മലപ്പുറത്ത് കുടുംബത്തിനെതിരെ കേസ്

ശൈശവ വിവാഹം :' മലപ്പുറത്ത് കുടുംബത്തിനെതിരെ കേസ്
മലപ്പുറം: ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ താക്കീതിനെ മറികടന്ന് 14 കാരിയുടെ വിവാഹനിശ്ചയത്തിനൊരുങ്ങിയ കുടുംബത്തിനെതിരെ പോലീസ് കേസ്. മലപ്പുറം മാറാക്കരയിലാണ് സംഭവം.പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനുമായി വിവാഹം ഉറപ്പിക്കുകയും വിവാഹ നിശ്ചയത്തിന് സമാനമായ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതിൻ്റെ പേരിലുമാണ് കാടാമ്പുഴ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത് . പെണ്‍കുട്ടിയെ സിഡബ്ല്യുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ജില്ലാ വനിതാ ശിശു വികസന ഓഫിസറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് .