Keralam
മന്ത്രിമാർ പാർട്ടിയെ ഗൗനിക്കുന്നില്ലാ എന്ന പരാതി: നാളെ സ്ലീം ലീഗ് മന്ത്രിമാരുടെ അടിയന്തര യോഗം

മലപ്പുറം: മുസ്ലീം ലീഗ് മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടെ മന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച് ലീഗ് നേതൃത്വം. നാളെ രാവിലെ ഒമ്പത് മണിക്ക് മലപ്പുറം പാണക്കാട് വെച്ചാണ് യോഗം ചേരുന്നത്.പാർട്ടിക്കുള്ളിൽ നിന്നും താഴേത്തട്ടിൽ നിന്നും ഉയർന്ന കടുത്ത അമർഷത്തിന്റെ പശ്ചാത്തലത്തിലാണ് നേതൃത്വത്തിന്റെ ഈ അടിയന്തര ഇടപെടൽ. ‘പാണക്കാട്ടെ ചായസൽക്കാരം’ എന്ന പേരിലാണ് മന്ത്രിമാരെ വിളിപ്പിച്ചിരിക്കുന്നത്.പ്രവർത്തനങ്ങളിലെ വീഴ്ചകളടക്കം യോഗത്തിൽ പ്രധാന ചർച്ചയാകും. കൂടാതെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം, സ്കൂളുകളിലെ ‘പിഎം ശ്രീ’ പദ്ധതി നടപ്പാക്കൽ എന്നിവയുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളും ചർച്ച ചെയ്തേക്കും. വി.ഡി. സതീശൻ മന്ത്രിസഭയിലെ ലീഗ് പ്രതിനിധികളടങ്ങുന്ന മന്ത്രിമാരുടെ പ്രവർത്തനങ്ങൾ യോഗത്തിൽ വിശദമായി വിലയിരുത്തും.