ഡോംബിവ്‌ലിയിൽ സമ്പൂർണ രാമായണ പാരായണം

ഡോംബിവ്‌ലിയിൽ സമ്പൂർണ രാമായണ പാരായണം

മുംബൈ: രാമായണ മാസാചരണത്തോടനുബന്ധിച്ച്‌ ഡോംബിവ്‌ലി  നായർ വെൽഫെയർ അസ്സോസിയേഷൻ്റെ  ആഭിമുഖ്യത്തിൽ സമ്പൂർണ രാമായണ പാരായണം, ഓഗസ്റ്റ് 2(ഞായറാഴ്ച), രാവിലെ 6:00 മണി മുതൽ സംഘടനയുടെ  ഓഫീസിൽ നടക്കും . വൈകുന്നേരം വരെ നീണ്ടു നിൽക്കുന്ന പാരായണത്തിൽ ഭക്തിപൂർവ്വം പങ്കുകൊള്ളാൻ എല്ലാ കുടുംബാംഗങ്ങളുടെയും സജീവ പങ്കാളിത്തവും സഹകരണവും പ്രതീക്ഷിക്കുന്നതായി ജനറൽ സെക്രട്ടറി മധു ബാലകൃഷ്ണൻ അറിയിച്ചു. 

രാമായണം വായിക്കാൻ താൽപ്പര്യവും, സന്നദ്ധതയുമുള്ള അംഗങ്ങൾ താഴെപ്പറയുന്ന ഭരണസമിതി അംഗങ്ങളുമായിബന്ധപ്പെടണം.'

Radhakrishnan Nair - 9833441392 

Krishna Kumar - 9594538205

Mohanachandran - 9702567992

 Kantha Nair - 9821114149