" ആരോഗ്യ മേഖലയെ തകര്‍ക്കാൻ കോണ്‍ഗ്രസ് ശ്രമം " : എം വി ഗോവിന്ദന്‍

" ആരോഗ്യ മേഖലയെ തകര്‍ക്കാൻ കോണ്‍ഗ്രസ് ശ്രമം " : എം വി ഗോവിന്ദന്‍

ആലപ്പുഴ: ആരോഗ്യമന്ത്രിക്കെതിരെ ആക്രമണമുണ്ടായിട്ടില്ല എന്നത് വി ഡി സതീശന്‍ നടത്തുന്ന നുണ ജാഥയുടെ ഇന്നലത്തെ നുണയായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേരളത്തിന്റെ ആരോഗ്യമേഖല ലോകശ്രദ്ധ നേടുന്ന നിലയിലേക്ക് വികസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അത് താഴെ തലത്തില്‍ മുതല്‍ അവയവദാനം നടത്താന്‍ കഴിയുന്ന ജില്ലാ ആശുപത്രികള്‍ വരെയുള്ള വികസനമാണ്. രാജ്യത്ത് വേറെയൊരു സംസ്ഥാനത്തും ഇല്ലാത്ത സൗകര്യം കേരളത്തിലുണ്ടെന്നും എം വി ഗോവിന്ദന്‍   പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം.

ലോകോത്തര വളര്‍ച്ചയില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ച ആരോഗ്യ മേഖലയെ തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ വലിയ മൂലധനം നല്‍കി വന്‍കിട കമ്പനികള്‍ വാങ്ങുകയാണ്. ഈ വാങ്ങുന്ന ലോബിക്ക് വേണ്ടിയാണ് കേരളത്തിലെ ഒരു വിഭാഗം സര്‍ക്കാര്‍ ആശുപത്രികള്‍ക്കെതിരെ തിരിയുന്നത്. ആരോഗ്യ മേഖല ഒരു വലിയ സംവിധാനമാണ്. അതില്‍ ഇത്തരം ചില പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യതകളുണ്ട്. എന്നാല്‍ ഇതിനെയെല്ലാം പരിഹരിച്ച് പോകാനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.