ആ​ള്‍​ദൈ​വം ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​നെ കോ​ട​തി വെ​റു​തെ വി​ട്ടു

ആ​ള്‍​ദൈ​വം ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​നെ കോ​ട​തി വെ​റു​തെ വി​ട്ടു

ന്യൂ​ഡ​ൽ​ഹി: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​കേ​സി​ൽ ആ​ള്‍​ദൈ​വം ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​നെ കോ​ട​തി വെ​റു​തെ വി​ട്ടു. പ​ഞ്ചാ​ബ് - ഹ​രി​യാ​ന ഹൈ​ക്കോ​ട​തി​യാ​ണ് നി​ർ​ണാ​യ​ക​മാ​യ വി​ധി പ്രസ്താ​വി​ച്ച​ത്.2002ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഹ​രി​യാ​ന​യി​ലെ സി​ർ​സ​യി​ല്‍ വീ​ടി​ന്‍റെ മു​ന്‍​പി​ല്‍ വ​ച്ചാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ റാം ​ച​ന്ദ​ർ ഛത്ര​പ​തി വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ഗു​ര്‍​മീ​ത് റാം ​റ​ഹിം സിം​ഗി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.ഇ​യാ​ൾ​ക്കെ​തി​രെ വാ​ര്‍​ത്ത ന​ല്‍​കി​യ​തി​നു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു പോ​ലീ​സ് കേ​സ്. കേ​സി​ൽ റാം ​റ​ഹിം ശി​ക്ഷി​ക്ക​പ്പെ​ട്ട് ഏ​ഴു​ വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി വ​രു​ന്ന​ത്.