കോടതി നടപടി മൊബൈലില്‍ ചിത്രീകരിച്ചു; സിപിഎം നേതാവിന് 'നല്ല നിൽപ്പ് 'ശിക്ഷ വിധിച്ച് കോടതി

കണ്ണൂര്‍ : തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണാ നടപടികള്‍ ഫോണില്‍ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിനെ രൂക്ഷമായി വിമർശിച്ച് കോടതി. പയ്യന്നൂര്‍ നഗരസഭാ മുന്‍ ഉപാധ്യക്ഷ ജ്യോതിയോട് അധികാരത്തിന്‍റെ ധാര്‍ഷ്ട്യം കാണിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ശിക്ഷയായി അഞ്ചു മണിവരെ കോടതിയില്‍ നില്‍ക്കാനും ആയിരം രൂപ പിഴയടക്കാനും കോടതി വിധിച്ചു.സിപിഎം പ്രവര്‍ത്തകനായ സി.വി ധനരാജിനെ വെട്ടിക്കൊന്ന കേസിലെ വിചാരണ കോടതിയില്‍ നടക്കുന്നതിനിടയിലാണ് സംഭവം .ധനരാജിന്‍റെ ഭാര്യ ബിജെപി പ്രവര്‍ത്തകരായ പ്രതികളെ തിരിച്ചറിയുന്നതിനിടെയാണ് വരാന്തയില്‍ നിന്ന് സിപിഎം നേതാവായ ജ്യോതി മൊബൈലില്‍ വീഡിയോ പകർത്തിയത് . ഇത് ജഡ്ജി കെ.എന്‍ പ്രശാന്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു .ഇതോടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ പൊലീസിന് നിര്‍ദേശം നല്‍കി. തളിപ്പറമ്പ് ഡിവൈഎസ്പിയെ വിളിച്ചുവരുത്തി ജ്യോതിയ്ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു. ഇതിനിടെയാണ്ജഡ്ജി കെഎന്‍ പ്രശാന്തിൻ്റെ പരാമർശം