ജാമ്യാപേക്ഷ തള്ളി കോടതി ; ദീപക്കിന്‍റെ മരണത്തിൽ ഷിംജിത ജയിലില്‍ തുടരും

ജാമ്യാപേക്ഷ തള്ളി കോടതി ; ദീപക്കിന്‍റെ മരണത്തിൽ ഷിംജിത ജയിലില്‍ തുടരും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത ജയിലില്‍ തുടരും. പ്രതിയുടെ ജാമ്യാപേക്ഷ  കോടതി തളളി. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.  പ്രതിക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. സമൂഹത്തില്‍ പ്രശസ്തിയും പോസ്റ്റുകള്‍ക്ക് കൂടുതല്‍ റീച്ചും സാമ്പത്തിക ലാഭവും ലഭിക്കുന്നതിനായി ഷിംജിത കുറ്റം ചെയ്തുവെന്നാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതിക്രമം നേരിട്ടെന്ന് പരാതിപ്പെടാതെ വീഡിയോ പ്രചരിപ്പിച്ചത് ദുരുദ്ദേശത്തോടെയാണെന്നും  റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.