പിടി കുഞ്ഞുമുഹമ്മദിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന്

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ചലച്ചിത്ര സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേ ക്ഷയില്‍ അഡീഷനല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയായി. കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോചനയുടെ ഭാഗമായാണു പരാതി നല്‍കിയതെന്നുമാണു പ്രതിഭാഗത്തിന്റെ വാദം.
പരാതി നല്‍കിയതിലെ കാലതാമസവും ചോദ്യം ചെയ്തു. സംഭവം നടന്ന് 21 ദിവസം കഴിഞ്ഞാണു പരാതി നല്‍കിയത്. വിദ്യാസമ്പന്നയായ വ്യക്തി ഇത്തരമൊരു ഗൗരവമേറിയ വിഷയം പൊലീസിനെ അറിയിക്കുന്നതിനു പകരം നേരിട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കിയതെന്നും പ്രതിഭാഗം വാദിച്ചു.ഈ വാദങ്ങളെ എതിര്‍ത്ത പ്രോസിക്യൂഷന്‍, സംവിധായകന്‍ ചെയ്ത് അതീവഗൗരവമു ള്ള കുറ്റമാണെന്നു ചൂണ്ടിക്കാട്ടി. സംഭവത്തിനു ശേഷം പരാതിക്കാരിക്കു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. കുടുംബാംഗങ്ങളോട് ആലോചിച്ച ശേഷമാണു നിയമനടപടിയുമാ യി മുന്നോട്ടു പോകാന്‍ തീരുമാ നിച്ചത്. ഇത്തരം കാരണങ്ങളാലാണ് 21 ദിവസം വൈകിയത്. ഇതില്‍ രാഷ്ട്രീയം കാണാന്‍ കഴിയില്ലെന്നുമാണ് പ്രോസക്യൂഷന്‍ വാദം.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള (ഐ.എഫ്.എഫ്.കെ.) സിനിമകളുടെ തിരഞ്ഞെടുപ്പിനായുള്ള ജൂറി ചെയർമാനായിരുന്നു കുഞ്ഞുമുഹമ്മദ്. ജൂറി അംഗമായ വനിതാ ചലച്ചിത്ര പ്രവർത്തകയാണ് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്.
സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി വനിതാ ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ടാണ് പരാതി നൽകിയത്. ഈ പരാതി മുഖ്യമന്ത്രി കൻ്റോൺമെൻ്റ് പോലീസിന് കൈമാറുകയായിരുന്നു. പോലീസിനോടും പരാതിക്കാരി ആരോപണം ആവർത്തിച്ചു. പരാതിയിൽ പറയുന്ന ഹോട്ടലിലെ സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് കേസെടുത്തതും റിപ്പോർട്ട് തയ്യാറാക്കിയതും.അതേസമയം, പി.ടി. കുഞ്ഞുമുഹമ്മദ് ആരോപണങ്ങൾ നിഷേധിച്ചു. അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, പരാതിക്കാരിക്ക് തെറ്റിദ്ധാരണ സംഭവിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ പരാതിക്കാരിയോട് മാപ്പ് പറയാൻ തയ്യാറാണെന്നും കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.
എന്നാൽ പരാതിയിൽ കഴമ്പുണ്ടെന്നാണ് കേസിൻ്റെ അന്വേഷണ റിപ്പോർട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ച പോലീസ് പറയുന്നത് .